HOME
DETAILS

വന്ദേഭാരതില്‍ ബ്രേക്ക് ഫാസ്റ്റിന് മുട്ടക്കറിയോടൊപ്പം ചത്ത പാറ്റയും; പരാതിയുമായി യുവാവ്

  
Web Desk
April 13 2024 | 16:04 PM

passenger file complaint against vandhe barat food

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയതായി പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. പ്രഭാത ഭക്ഷണത്തോടൊപ്പം ലഭിച്ച മുട്ടക്കറിയിലാണ് പാറ്റയെ കണ്ടത്. കോഴിക്കോട് സ്വദേശി മുരളി മേനോനാണ് പരാതിയുമായി രംഗത്തെത്തിയത്. എറണാകുളത്ത് നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്.

ഭക്ഷണത്തിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാത ഭക്ഷണമാണിത്. അക്ഷരാര്‍ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു' എന്ന അടിക്കുറിപ്പോടെ മുട്ടക്കറിയില്‍ പാറ്റ കിടക്കുന്ന ഫോട്ടോയാണ് മുരളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

ഭക്ഷണം കഴിക്കാനായി പായ്ക്കറ്റ് തുറന്നോപ്പാഴാണ് മുട്ടക്കറിയില്‍ ചത്ത പാറ്റയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സംഭവം കാറ്ററിങ് വിഭാഗത്തെ അറിയിച്ചു. പരാതിപ്പെട്ടതോടെ കാറ്ററിങ് ജീവനക്കാരന്‍ ക്ഷമ ചോദിച്ച് തടിയൂരുകയായിരുന്നു. സംഭവത്തില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാനാണ് പരാതിക്കാരന്റെ തീരുമാനം. 

അതേസമയം ഇതാദ്യമായല്ല വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തിനെതിരെ പരാതി ഉയരുന്നത്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കണ്ടെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago