HOME
DETAILS
MAL
ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം : കൂൾബാർ മാനേജർ അറസ്റ്റിൽ
backup
May 03 2022 | 12:05 PM
കാസർഗോഡ് : ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂൾബാർ മാനേജറും കാസർഗോഡ് പടന്ന സ്വദേശിയുമായ ടി അഹമ്മദിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം മൂന്നായി.
മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശിയായ മുള്ളോളി അനക്സ്, ഷവര്‍മ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ദേവനന്ദ (17) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ച ദേവനന്ദ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."