HOME
DETAILS

സിൽവർലൈൻ ബദൽ സംവാദം കല്ലിടലിനെ എതിർത്ത് പദ്ധതിയെ അനുകൂലിക്കുന്നവർ

  
backup
May 05 2022 | 03:05 AM

%e0%b4%b8%e0%b4%bf%e0%b5%bd%e0%b4%b5%e0%b5%bc%e0%b4%b2%e0%b5%88%e0%b5%bb-%e0%b4%ac%e0%b4%a6%e0%b5%bd-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2



പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സിൽവർലൈനിൽ ജനകീയ പ്രതിരോധ സമിതി ഇന്നലെ ബദൽ സംവാദം സംഘടിപ്പിച്ചു. സംവാദം നിഷ്പക്ഷമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ റെയിൽ പിൻമാറിയെങ്കിലും കെറെയിൽ സംഘടിപ്പിച്ച സംവാദത്തിൽ അനുകൂല നിലപാടെടുത്ത സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ കുഞ്ചെറിയ പി. ഐസകും ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധി എസ്.എൻ രഘുചന്ദ്രൻ നായരും പങ്കെടുത്തു. ഇവർ പദ്ധതിയിലെ കല്ലിടലിനെ എതിർത്ത് നിലപാട് വ്യക്തമാക്കുകയും ചെയ്തു. കല്ലിടൽ വിവാദം ഉദ്യോഗസ്ഥരുടെ അനാവശ്യമായ ആവേശം കാരണം ഉണ്ടാകുന്നതാണെന്ന് പദ്ധതിയെ അനുകൂലിച്ച് സംവാദത്തിൽ പങ്കെടുക്കാനെത്തിയവർ അഭിപ്രായപ്പെട്ടു.
സിൽവർലൈൻ പദ്ധതി പ്രളയത്തിന് കാരണമാകുമെന്ന വാദത്തിൽ കഴമ്പുണ്ടെന്നും കുഞ്ചെറിയ പി ഐസക് പറഞ്ഞു. പുനരധിവാസം വിശദമായി പഠിക്കാൻ സാങ്കേതിക സമിതിയെ സർക്കാർ നിയോഗിക്കണമെന്ന് കുഞ്ചറിയ പി. ഐസക് അഭിപ്രായപ്പെട്ടു. ഗതാഗത- ആരോഗ്യ മേഖലകളെ ലാഭ ക്കണക്കിൽ വിലയിരുത്തരുതെന്ന് എസ്.എൻ രഘു ചന്ദ്രൻ നായരും പറഞ്ഞു. പ്രായോഗിക സമീപനത്തോടെ പദ്ധതി യാഥാർഥ്യമാക്കണമെന്നായിരുന്നു സിൽവർലൈൻ അനുകൂല പാനലിന്റെ വാദം.
പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമല്ലെന്നും അടിസ്ഥാന പഠനം പോലും നടത്തിയിട്ടില്ലെന്നായിരുന്നു റെയിൽവേ മുൻ ചീഫ് എൻജിനിയർ അലോക് കുമാർ വർമയുടെ വാദം. സിൽവർലൈൻ പദ്ധതി പൂർത്തിയാക്കാൻ നിതി ആയോഗ് 1.3 ലക്ഷം കോടി രൂപയാണ് കണക്കാക്കുന്നതെങ്കിൽ തന്റെ നിഗമനത്തിൽ 1.5 ലക്ഷം കോടി രൂപയാകുമെന്ന് അലോക് കുമാർ വർമ പറഞ്ഞു. സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്നു പ്രാഥമിക പഠനത്തിൽ ചൂണ്ടിക്കാണിച്ചെങ്കിലും കെ റെയിൽ ഈ റിപ്പോർട്ട് റെയിൽവേ ബോർഡിന് അയച്ചില്ലെന്നു അലോക് കുമാർ വർമ ചൂണ്ടിക്കാട്ടി.
ഫൈനൽ റിപ്പോർട്ട് തയാറാക്കാൻ കൺസൾട്ടൻസിയായ സിസ്ട്ര 50 ദിവസം മാത്രമാണ് എടുത്തത്. 5,000 പേജുള്ള റിപ്പോർട്ടിൽ ഗേജിനെ പറ്റി ഒന്നോ രണ്ടോ വരികൾ മാത്രമാണുള്ളത്. ഗേജിന്റെ കാര്യത്തിൽ റെയിൽവേ ബോർഡാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം അവരുടെ പരിഗണനയ്ക്ക് അയച്ചിട്ടില്ല. കൺസൽട്ടൻസി എല്ലാ കാര്യങ്ങളിലും കെ റെയിലിനു വഴങ്ങുകയാണ്. ഇങ്ങനെ പ്രവർത്തിച്ചാൽ കൺസൾട്ടൻസി എന്തിനാണെന്നു അലോക് കുമാർ വർമ ചോദിച്ചു.പാത ഇരട്ടിപ്പിക്കലും സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്തലും ആണ് പ്രായോഗികമെന്ന് ആർ.വി.ജി മേനോൻ അഭിപ്രായപ്പെട്ടപ്പോൾ എതിർപാനലിൽ ഉണ്ടായിരുന്ന ജോസഫ് സി മാത്യുവും ശ്രീധർ രാധാകൃഷ്ണനും സിൽവർ ലൈനിനെതിരേ തീവ്ര നിലപാടെടുത്തു. ഭൂമി കച്ചവടമല്ലാതെ പദ്ധതി മറ്റൊന്നുമല്ലെന്ന് പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. പൊതു ഗതാഗതത്തിനുണ്ടാകുന്ന മെച്ചം പറഞ്ഞ് വിനാശകരമായ പദ്ധതിയെ ന്യായീകരിക്കരുതെന്ന് ജോസഫ് സി മാത്യുവും പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്ണനായിരുന്നു സംവാദത്തിന്റെ മോഡറേറ്റർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago