50 രൂപയ്ക്കു വേണ്ടി കടയുടമയുടെ വിരല്‍ കടിച്ചുപറിച്ചു; പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു പൊലിസ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 50 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയുടെ വിരല്‍ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ വസ്ത്രവ്യാപാരം നടത്തുന്ന ശിവചന്ദ്ര കര്വാരിയാണ് ആക്രമണത്തിന് ഇരയായത്.ഇയാളുടെ കടയില്‍ നിന്ന് ഒരാള്‍ വസ്ത്രം വാങ്ങുകയും അടുത്ത ദിവസം കടയില്‍ വന്നു വാങ്ങിയ വസ്ത്രം ചെറുതാണെന്നും വലുത് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വലിയ വസ്ത്രം നല്കണമെങ്കില് 50 രൂപ അധികം വേണമെന്ന് കര്‍വാരിയ പറഞ്ഞു. ഇതിനെചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമായി.
തര്‍ക്കത്തിനിടെ ഇയാള്‍ കര്‍വാരിയയുടെ ഇടതു കൈയിലെ തള്ളവിരല്‍ കടിച്ചെടുക്കുകയായിരുന്നു. കര്‍വാരിയയുടെ മകനെയും ഇയാള്‍ കടിച്ച് പരുക്കേല്പിച്ചു. കൂടാതെ പ്രതി കടയിലെ വസ്ത്രങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."