തൃക്കാക്കരയില്‍ എ.എന്‍.രാധാകൃഷ്ണന് എന്‍.ഡി.എ സ്ഥാനാര്‍ഥി
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി എ.എന്‍.രാധാകൃഷ്ണന് മത്സരിക്കും. നിലവില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്.
പരിഗണിക്കേണ്ടവരുടെ പട്ടിക ദേശീയ നേതൃത്വത്തിന് നേരത്തെ അയച്ചിരുന്നു. എ.എന്‍ രാധാകൃഷ്ണനു പുറമേ സംസ്ഥാന വക്താവ് ടി.പി സിന്ധുമോള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. തൃക്കാക്കരയില്‍ സ്വീകരിക്കേണ്ട പ്രചാരണ തന്ത്രങ്ങള്‍ കോഴിക്കോട് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം ചര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ തവണ തൃക്കാകര മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്Lിയായി എസ് സജിയാണ് മത്സരിച്ചത്. 15483 വോട്ടാണ് ലഭിച്ചത്. 11.34 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത് ഉയര്‍ത്തണം എന്ന ആലോചനയിലാണ് എ.എന്‍ രാധാകൃഷ്ണനെ ബി.ജെ.പി പരിഗണിക്കുന്നത്.
അതേ സമയം ആം ആദ്മി സ്ഥാനാര്‍ഥി നിര്‍ണയവും ഇന്നുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."