HOME
DETAILS
MAL
കുഴല്‍പ്പണ കവര്‍ച്ച: നിര്‍ണായക യോഗം ഇന്ന് രണ്ട് ബി.ജെ.പി നേതാക്കളെ ചോദ്യംചെയ്യുംനേതാക്കളെ ചോദ്യംചെയ്യും
backup
May 17 2021 | 17:05 PM
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴല്‍പ്പണം കവര്‍ന്ന കേസില്‍ അ ന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്. തുടരന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അറസ്റ്റ് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.
അതേസമയം സംഭവത്തില്‍ തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവര്‍ക്ക് തൃശൂരില്‍ ലോഡ്ജ് എടുത്തുകൊടുത്ത ബി.ജെ.പി ജില്ലാ നേതാവിനേയും കവര്‍ച്ച നടന്നയുടന്‍ കൊടകരയിലെത്തിയ മറ്റൊരു ജില്ലാ നേതാവിനെയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും.
കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ മുഖ്യപ്രതികളായ രഞ്ജിത്തിന്റെയും എഡ്വിന്റെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
കഴിഞ്ഞ ദിവസം കേസിലെ മുഖ്യ ആസൂത്രകരായ മുഹമ്മദ് അലി, സുജേഷ് ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."