കൊവിഡ് വാക്സിന് വാങ്ങാന്‍ ആഗോളടെന്‍ഡര്‍ മൂന്ന് കോടി ഡോസ് വാങ്ങുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വാക്സിന് വാങ്ങാന്‍ ആഗോള ടെന്‍ഡറുമായി സംസ്ഥാന സര്‍ക്കാര്‍. കേരളം മൂന്ന് കോടി ഡോസ് വാക്സിന് വാങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്സിന് നല്‍കുന്നില്ല. അവരില്‍ വാക്സിന് പരീക്ഷണം പൂര്‍ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള്‍ അത് പൂര്‍ത്തിയായിട്ടുണ്ട്. അവര്‍ക്ക് വാക്സിന് നല്കുന്നതില് കുഴപ്പമില്ല എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയില്‍ നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്‍ക്കാരിന് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്സിന് നല്കാന് അനുമതി ചോദിച്ച് ഐ.സി.എം.ആറുമായി ബന്ധപ്പെടും.
കൊവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മര്‍ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് പരിശോധിക്കും.
ലോക്ക്ഡൗണ്‍ കാരണം പാല് കെട്ടിക്കിടക്കുകയാണ്. അത് കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കാം. രോഗികള്‍ക്കും കുട്ടികള്‍ക്കും കൊടുക്കാം. ഇക്കാര്യത്തില്‍ ചെയ്യാന്‍ പറ്റുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."