സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ അഹ്സ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്ഐസി) അല്‍ അഹ്സ സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് ജാഫര്‍ റോഡ് ഇസ്തിറാഹയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ വെച്ചാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. പ്രസിഡണ്ട് അഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ച കൗണ്‍സില്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബു ജിര്ഫ്രാസ് മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്മാന് ദാരിമി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ജോയിന്റ് സെക്രട്ടറി ശംസുദ്ധീന്‍ വടക്കാഞ്ചേരി സ്വാഗതം പറഞ്ഞു. അല്‍ഹസ ജനറല്‍ സെക്രട്ടറി ബഷീര്‍ രാമനാട്ടുകര കഴിഞ്ഞ 2 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വര്‍ക്കിംഗ് സെക്രട്ടറി ഇര്‍ഷാദ് ഫറോക്ക് വരവ് ചെലവ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി നിസാര്‍ വളമംഗലം (വാദിനൂര് ഉംറ സര്‍വ്വീസ്), സ്വദര്‍ മുഅല്ലിം അബ്ദു റഹ്മാന് ദാരിമി (മദ്രസത്തു ജുവാസ), ഓഡിറ്റര്‍ ശംസുദ്ധീന്‍ വടക്കാഞ്ചേരി (ഓഡിറ്റ്) റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍: അബ്ദുസ്സലാം കടലുണ്ടി (ചെയര്മാന്), അഹമ്മദ് ദാരിമി (പ്രസിഡന്റ്), ബഷീര്‍ രാമനാട്ടുകാര (ജന: സിക്രട്ടറി). ഹനീഫ ആറളം (ട്രഷറര്‍) വര്‍ക്കിംഗ് സെക്രട്ടറിമാരായി ഇര്‍ഷാദ് ഫറോക്ക്, ശംസുദ്ധീന്‍ വടക്കാഞ്ചേരി , അബ്ദുല്‍ നാസര്‍ വേങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറിയായി നിസാര്‍ വളമംഗലത്തെയും ജോയിന്റ് സെക്രട്ടറിയായി മുനീര്‍ നീരോല്പ്പാലവും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാര്‍: സൈതലവി ഫൈസി, മുസ്തഫ കിലാബിയ്യ, സുബൈര്‍ പഴയന്നൂര്‍, വൈസ് ചെയര്മാന്മാര്: അബ്ദുസ്സലാം ഒറ്റപ്പാലം, നൗഫല്‍ ഫൈസി, മുനീര്‍ വയനാട്, ഉപദേശക സമിതി മെമ്പര്‍മാര്‍: സയ്യിദ് ഹബീബ് തങ്ങള്‍, അബ്ദുല്‍ റഹ്മാന് ദാരിമി, ബഷീര്‍ വയനാട്, അബ്ദുല്‍ ജബ്ബാര്‍ മുബാറസ്, ജമാല്‍ കടവല്ലൂര്‍ , ഉസ്മാന് അത്തോളി. സബ് വിംഗ് ചെയര്മാന്, കണ്‍വീനര്‍: ശൗക്കത് ഫൈസി, അയ്യൂബ് ബ്ളാത്തൂര് (ദഅവ), ഹാദില്‍ വെള്ളില, സാദിഖ് (മദ്രസ), ഹാഫിള് ഷെരീഫ് മൗലവി, ബഷീര്‍ വി.കെ (ടാലന്റ്), ഷെമീര്‍ കൊടുവള്ളി, സുബൈര്‍ തൃത്താല (വിഖായ) ഹാഷിം കണ്ണൂര്‍, മുജീബ് അങ്ങാടിപ്പുറം (മീഡിയ വിങ്), സിറാജുദ്ധീന് വാടിക്കല്‍ , മുഹമ്മദ് റാഫി കുടക് (ഫാമിലി), അബ്ദുല്‍ ഹകീം, സജീര്‍ മേലാക്കം (റിലീഫ്), ഹമീദ് മുബാറസ്, ഷാഫി അരീക്കോട് (സിയാറ & ടൂര്‍). ഈസ്റ്റേണ്‍ പ്രൊവിന്‍സ് ചെയര്മാന് സയ്യിദ് ഹബീബ് തങ്ങള്‍ ആശംസയും സുബൈര്‍ പഴയന്നൂര്‍ നന്ദിയും പറഞ്ഞു.
നാഷണല്‍ കമ്മിറ്റി ജന: സിക്രട്ടറി അബു ജിര്ഫാസ് മൗലവി (റിട്ടേണിങ് ഓഫീസര്‍), ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി മാഹീന് വിഴിഞ്ഞം (നിരീക്ഷകന്) എന്നിവരുടെ മേല്‍നോട്ടത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."