HOME
DETAILS

വിവരം തേടൽ തടയുമ്പോൾ

  
backup
May 10 2022 | 03:05 AM

9852438951-2

ഗിരീഷ് കെ. നായർ


ഇ ന്റർനെറ്റിൽ വിവിധ കാര്യങ്ങൾ തിരയുന്നവർ തങ്ങളുടെ പൗരാവകാശത്തെ നേടിയെടുക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്. അങ്ങനെവരുമ്പോൾ ഇന്റർനെറ്റിന് തടയിടുന്നത് വിവരാവകാശം നിഷേധിക്കൽ തന്നെയാണ്. കഴിഞ്ഞ വർഷം മാത്രം 106 തവണയാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലായി പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഇന്റർനെറ്റ് റദ്ദ് ചെയ്യപ്പെട്ടത്. ഇതു തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ കുറവാണെന്ന് സർക്കാർ പറയുമ്പോൾ, അന്ന് 109 പ്രാവശ്യം നെറ്റ് വിച്ഛേദിച്ചിരുന്നുവെന്ന് ഓർക്കണം. ഇക്കാര്യം ഔദ്യോഗികമായി വിലയിരുത്തുന്ന അക്‌സസ് നൗ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 2018ൽ 134 തവണയും 2019ൽ 121 തവണയും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ലോകത്തുതന്നെ 182 തവണയാണ് ഇന്റർനെറ്റ് ഉപയോഗം തടയപ്പെട്ടുള്ളൂ എന്നിരിക്കെ ഇന്ത്യയിൽ നിന്നുള്ള കണക്ക് ലജ്ജിപ്പിക്കുന്നതാണ്.


കശ്മിരിലെ ജനങ്ങളാണ് ഇതിന്റെ തിക്തഫലം കൂടുതലും അനുഭവിച്ചത്. ഇന്ത്യയിൽ ഇന്റർനെറ്റ് ആദ്യമായി വിച്ഛേദിക്കപ്പെട്ടതായി രേഖപ്പെടുത്തിയത് കശ്മിരിലാണ്, 2012ൽ. കേന്ദ്രഭരണപ്രദേശമായ ഇവിടെ 85 തവണ ഇന്റർനെറ്റ് തടയപ്പെട്ടു. ലോകത്ത് ഇന്റർനെറ്റ് ദീർഘകാലം തടഞ്ഞുവയ്ക്കപ്പെട്ട സ്ഥലങ്ങളിൽ മൂന്നാം സ്ഥാനവും കശ്മിരിനുണ്ട്. തുടർച്ചയായി 552 ദിവസങ്ങളാണ് ഇവിടെ നെറ്റ് തടഞ്ഞതെന്ന് ഇന്റർനെറ്റ് ട്രാക്കറായ സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ (എസ്.എഫ്.എൽ.സി) പറയുന്നു. 2019 ഓഗസ്റ്റ് നാലു മുതൽ 2020 ഫെബ്രുവരി ആറു വരെ 370ാം വകുപ്പ് റദ്ദാക്കിയ കാലയളവിലായിരുന്നു ഈ നടപടി. തീവ്രവാദം ആരോപിച്ചായിരുന്നു ഈ നടപടിയെങ്കിൽ രാജ്യത്തെ കർഷകർ ജീവിതം തിരികെപ്പിടിക്കാൻ നടത്തിയ സമരം തകർക്കാൻ ഇന്റർനെറ്റ് വിച്ഛേദിച്ചതും നാം കണ്ടു. കർഷകർ പരസ്പരം ബന്ധപ്പെടുന്നത് തടയാനായിരുന്നു ഇത്. ഫലത്തിൽ മാധ്യമപ്രവർത്തനത്തെയും തടയുന്നതായി അതു മാറി.


കഴിഞ്ഞവർഷം കേന്ദ്ര വാർത്താവിനിമയ വകുപ്പിൽ രൂപീകരിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഇക്കാര്യം അന്വേഷിച്ച് ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടെലികോം, ഇന്റർനെറ്റ് ഇവ തടയുമ്പോൾ ഉണ്ടാകുന്ന ആഘാതത്തെപ്പറ്റിയായിരുന്നു റിപ്പോർട്ട്. ഇനിയും ഇത്തരത്തിൽ തടയേണ്ടിവന്നാൽ അതിനു കൃത്യമായ ഒരു ചട്ടക്കൂട് ഉണ്ടാകണമെന്നാണ് കമ്മിറ്റി നിർദേശിച്ചത്. മാത്രമല്ല, നെറ്റ് തടയുന്നത് സാമ്പത്തിക മേഖലയെ തളർത്തുമെന്നും ജനങ്ങളുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. രാജ്യത്ത് പലഭാഗങ്ങളിലായി ഏർപ്പെടുത്തുന്ന നെറ്റ് തടയലിനു കൃത്യമായ കണക്കുകളും ലഭ്യമല്ലെന്നും കമ്മിറ്റി കണ്ടെത്തുകയും ചെയ്തു.


ഇന്റർനെറ്റ് തടയപ്പെടുമ്പോൾ രാജ്യത്തിന് സാമ്പത്തികമായി കനത്ത പ്രത്യാഘാതമാണ് നേരിടേണ്ടിവരുക. ജനങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ പ്രതികരിക്കാനുള്ള അവകാശം പരിമിതപ്പെടുന്നു. മാധ്യമങ്ങൾക്ക് വാർത്തകളും ഫോട്ടോകളും വിഡിയോകളും കൈമാറാൻ തടസമുണ്ടാകുന്നു. വിദ്യാർഥികൾക്ക് ക്ലാസുകൾ നിലയ്ക്കുന്നു. ആരോഗ്യസേവനങ്ങൾ തടയപ്പെടുന്നു. ഇതൊക്കെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും തോന്നിയപോലെ ഇന്റർനെറ്റ് തടയൽ തുടരുകതന്നെയാണ് രാജ്യത്ത്.


വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് റിവ്യൂ വെബ്‌സൈറ്റായ ടോപ്പ് 10 വി.പി.എൻ റിപ്പോർട്ടിൽ പറയുന്നത്, 2020ൽ മാത്രം 8,927 മണിക്കൂർ ഇന്ത്യയിൽ ഇന്റർനെറ്റ് തടയപ്പെട്ടിട്ടുണ്ടെന്നും ഇതു രാജ്യത്തിന് 20,973 കോടിയുടെ സാമ്പത്തികനഷ്ടം നേരിടാൻ കാരണമായെന്നുമാണ്. ഇതു ചൂണ്ടിക്കാട്ടുന്നത് ആ വർഷം ഇന്റർനെറ്റ് തടയപ്പെട്ട സമയത്ത് മണിക്കൂറിന് 2.34 കോടി രൂപ വീതം രാജ്യത്തിന് നഷ്ടമുണ്ടായി എന്നതാണ്. സെല്ലുലാർ ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) പറയുന്നത് കാണുക; ഇന്റർനെറ്റ് നിരോധിക്കപ്പെടുന്ന സർക്കിൾ മേഖലയിൽ ടെലികോം ഓപറേറ്റർമാർക്ക് മണിക്കൂറിൽ 24.5 ദശലക്ഷം രൂപ നഷ്ടമായി എന്നാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് ഇന്റർനെറ്റ് തടസം നീണ്ടാൽ ബിസിനസുകൾ നിലയ്ക്കുമെന്നും ജനങ്ങളുടെ ജീവനോപാധി ഇല്ലാതാവുമെന്നും കുട്ടികൾ സ്‌കൂളിൽനിന്ന് പുറത്താക്കപ്പെടുമെന്നുമൊക്കെയാണ്. ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളും വിച്ഛേദിക്കപ്പെടും. അന്താരാഷ്ട്രതലത്തിൽ രാജ്യത്തെക്കുറിച്ചുള്ള മതിപ്പ് ഇടിയാനും ഇടയാക്കുമെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐ.എഫ്.എഫ്) പറയുന്നു.
പൊതുസുരക്ഷയും പൊതുഅടിയന്തരാവസ്ഥയും മുൻനിർത്തിയാണ് നെറ്റ് തടയുന്നതെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ, ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിന്റെ സെക്ഷൻ 5 (2)ൽ ഇത് പ്രതിപാദിക്കുന്നതേയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2017 വരെ ഇന്ത്യയിൽ ഇന്റർനെറ്റ് തടയുന്നതിന് ഒരു നിയമവുമില്ലായിരുന്നു. ക്രിമിനൽചട്ടത്തിൽ ഉൾപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റിന് നിരോധനാധികാരം മാത്രമാണുണ്ടായിരുന്നത്. 2017നുശേഷം ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിൽ നിയമം ചേർത്തു. താൽക്കാലികമായി ടെലികോം സർവിസുകൾ തടയുന്ന നിയമം നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്ക് അനുവാദം നൽകുന്നതായി നിയമം. പേപ്പറിലുണ്ടെങ്കിലും നടപ്പാക്കുന്നവർ അത് അവർക്കിഷ്ടാനുസരണം സംവിധാനിക്കുകയാണ്. കേന്ദ്രമായാലും സംസ്ഥാനമായാലും ഇന്റർനെറ്റ് തടയുന്നത് ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.


മാധ്യമസ്വാതന്ത്ര്യത്തിലും പിന്നോട്ട്


മാധ്യമസ്വാതന്ത്ര്യത്തിലും ഇന്ത്യ പിന്നോട്ടാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. പാരിസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ (ആർ.എസ്.എഫ്) കണക്കുകൾ പ്രകാരം 180 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 150ാം സ്ഥാനമാണുള്ളത്. ലോകത്ത് മാധ്യമപ്രവർത്തനം നടത്താൻ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് അവരുടെ റിപ്പോർട്ടിലുള്ളത്. ശരാശരി നാലു മാധ്യമപ്രവർത്തകർ പ്രതിവർഷം ജോലിയ്ക്കിടെ മരിച്ചുവീഴുന്നു എന്ന ഭയാനകമായ കണക്കുമുണ്ട്.
ഈവർഷം ഒരു മാധ്യമപ്രവർത്തകൻ മരിക്കുകയും 13 പേർ അഴിക്കകത്താവുകയും ചെയ്തു. 2002ൽ 80ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2010നു ശേഷമാണ് പിന്നോട്ടുള്ള പോക്ക് തുടങ്ങിയത്. രാഷ്ട്രീയക്കാരും പൊലിസും ഗുണ്ടകളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഇന്ത്യയിലെ മാധ്യമപ്രവർത്തകരെ ശാരീരികമായും മാനസികമായും ദ്രോഹിക്കുന്ന പ്രവണത കൂടിവരുകയാണ്. പ്രത്യേകിച്ച് കശ്മിർ പോലുള്ള മേഖലകളിൽ നിർഭയം ജോലി ചെയ്യാനാകാത്ത അവസ്ഥയാണുള്ളതെന്നും റിപ്പോർട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago