കുവൈത്തിൽ റമദാനിൽ സ്‌കൂൾ സമയക്രമങ്ങളിൽ മാറ്റം; പുതിയ സമയം അറിയാം
കുവൈത്ത് സിറ്റി: റമദാൻ അടുത്തതോടെ സ്‌കൂളുകളിൽ പുതിയ സമയ ക്രമം നിശ്ചയിച്ച് കുവൈത്ത് ഭരണകൂടം ഉത്തരവിറക്കി. കിന്റർ ഗാർട്ടൻ എലമെന്ററി ക്ലാസുകൾക്ക് നാലു മണിക്കൂറും ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗങ്ങൾക്കും നാലര മണിക്കൂറും ആണ് പുതിയ പഠന സമയം നിശ്ചയിച്ചിരിക്കുന്നത്. പരമാവധി രണ്ട് മണിക്ക് അവസാനിക്കുന്ന തരത്തിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്
കിന്റർ ഗാർട്ടൻ വിഭാഗത്തിന് ക്ലാസുകൾ രാവിലെ 9.30ന് ആരംഭിച്ച് ഒരുമണിക്ക് അവസാനിക്കും. എലമെന്ററി വിഭാഗം ക്ലാസുകൾ 9.30 മുതൽ 1.30 വരെയാകും. ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗങ്ങൾക്ക് 9.30ന് ആരംഭിച്ച് രണ്ടു മണിക്ക് അവസാനിക്കും. സ്ക്കൂളുകളിൽ ഈ സമയം കൃത്യമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."