HOME
DETAILS
MAL
രാജ്യദ്രോഹക്കേസിൽ ജയിലിൽ കഴിയുന്നത് 13,000 പേർ
backup
May 12 2022 | 06:05 AM
ന്യൂഡൽഹി
രാജ്യത്ത് നിലവിൽ രാജ്യദ്രോഹക്കേസിൽ ജയിലിൽ കഴിയുന്നത് 13,000 പേർ. സുപ്രിംകോടതിയിൽ കേസിന്റെ വാദത്തിനിടെ കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഹരജിക്കാരുടെ അഭിഭാഷകൻ കബിൽ സിബലാണ് കണക്കുകൾ വ്യക്തമാക്കിയത്.
കേസിലെ പ്രതികളാരും ഈ വകുപ്പിനെതിരേ സുപ്രിംകോടതിയെ സമീപിച്ചിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിൽ ഇത് തെറ്റാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകൻ കിഷോരിചന്ദ്ര വാങ്‌കെം കേസിലെ ഹരജിക്കാരനാണെന്നും അദ്ദേഹത്തിനെതിരേ 124 എ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സിബൽ പറഞ്ഞു. തന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം കിഷോരിചന്ദ്രയുടെ ഹരജിയിലില്ലെന്ന് തുഷാർ മേത്ത വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."