തറാവീഹ്: ഹറമുകളില്‍ അണിനിരക്കുന്നത് ലക്ഷങ്ങള്‍
മക്ക/മദീന: വിശുദ്ധ റമദാനിലെ ആദ്യ തറാവീഹ് നിസ്കാരത്തിന് ഇരു ഹറമുകളിലും അണിനിരന്നത് വിശ്വാസി ലക്ഷങ്ങള്‍. വ്രതാനുഷ്ഠാനത്തിന് വ്യാഴാഴ്ച ആരംഭം കുറിച്ചതോടെ തലേദിവസം രാത്രി നടന്ന തറാവീഹ് നിസ്കാരത്തിനായി മക്ക, മദീന ഹറമുകളിലലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. സഊദിയിലെ മറ്റു പള്ളികളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇനിയുള്ള റമദാന് രാവുകളില്‍ വിശ്വാസികള്‍ ഇഅ്തികാഫിലും കൂടുതല്‍ ആരാധനയിലുമായി മുഴുകും.
സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്യുന്ന വിശുദ്ധ റമദാന് ദൈവികസാമീപ്യം കരസ്ഥമാക്കാനും സല്‍കര്‍മങ്ങള്‍ക്കും വിശ്വാസികള്‍ പ്രയോജനപ്പെടുത്തണമെന്ന് മക്ക മസ്ജിദുല്‍ ഹറമില്‍ ഇശാ നിസ്കാരത്തിനു നേതൃത്വം നല്കിയ ശേഷം ഇമാം ഡോ. ശൈഖ് അബ്ദുറഹ്മാന് അല്‍ സുദൈസ് പറഞ്ഞു.
മദീനയില്‍ ശൈഖ് ഹുസൈന് അലുശൈഖാണ് ഇശാ നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. മദീനയിലെ പ്രവാചക പള്ളിയില്‍ നടന്ന തറാവീഹ് നിസ്കാരത്തിന് ഇമാം ശൈഖ് ഹുസൈന് അല്‍ ശൈഖ് നേതൃത്വം നല്കി. റമദാന് മാസം എല്ലാ ദിവസവും രാത്രി ഇശാ നിസ്കാരത്തിനു ശേഷം 20 റക്അത്ത് തറാവീഹ് നിസ്കാരം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."