ബഹ്‌റൈനിൽ നിന്നും കോസ്‌വേ വഴി സഊദിയിൽ പ്രവേശിക്കാൻ വാക്‌സിൻ നിർബന്ധം
ദമാം: ബഹ്‌റൈനിൽ നിന്നും കോസ്‌വേ വഴി സഊദിയിൽ പ്രവേശിക്കാൻ വാക്‌സിൻ നിർബന്ധമാണെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. ഇതടക്കം പുതിയ മാനദണ്ഡങ്ങളാണ് വ്യാഴാഴ്ച്ച രാത്രിയോടെ കോസ്‌വേ അധികൃതർ പുറത്തിറക്കിയത്. ഇത് പ്രകാരം സഊദിയിലേക്ക് വാക്‌സിനെടുത്ത സഊദി ഇഖാമയുള്ളവർ, തൊഴിൽ, സന്ദർശന വിസകളിൽ എത്തുന്നവർക്ക് പ്രവേശിക്കാം. എന്നാൽ, 72 മണിക്കൂറിനുളിൽ എടുത്ത നെഗറ്റിവ് പിസിആർ ടെസ്റ്റ് റിസൾട്ട് കൈവശം വെക്കണം.
സഊദി പൗരന്മാർക്ക് പിസിആർ നെഗറ്റിവ് ടെസ്റ്റ് റിസൾട്ട് ആവശ്യമില്ല. ഇവർ ഇമ്മ്യുണൈസ്‌സ് ആയിട്ടുള്ളവരാണെങ്കിൽ സഊദിയിൽ എത്തിയ ശേഷം ക്വാറന്റൈനിൽ കഴിയുകയോ വീണ്ടും ടെസ്റ്റ് നടത്തുകയോ ആവശ്യമില്ല. എന്നാൽ, ഇവരിൽ വാക്‌സിൻ സ്വീകരിക്കാത്തവരും പതിനെട്ട് വയസിനു താഴെയുള്ളവരും ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം. ആറാം ദിവസം ടെസ്റ്റ് നടത്തി ഉറപ്പ് വരുത്തുകയും വേണം. എന്നാൽ, എട്ടു വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമില്ല.
സ്പോണ്സർക്കൊപ്പം എത്തുന്ന ഗാർഹിക തൊഴിലാളികൾ, ഡിപ്ലോമാറ്റുകളും അവരുടെ കുടുംബങ്ങളും അവരോടൊപ്പമുള്ള ഗാർഹിക തൊഴിലാളികളും 72 മണിക്കൂറിനുളിൽ എടുത്ത നെഗറ്റിവ് പിസിആർ ടെസ്റ്റ് റിസൾട്ട് കൈവശം വെക്കണം. എന്നാൽ, എട്ട് വയസിനു താഴെയുള്ളവർക്ക് ഇത് നിര്ബന്ധമില്ല.
എന്നാൽ, ഇമ്മ്യുണൈസ്‌സ് ആയിട്ടുള്ളവർ സഊദിയിൽ എത്തിയ ശേഷം ക്വാറന്റൈനിൽ കഴിയുകയോ വീണ്ടും ടെസ്റ്റ് നടത്തുകയോ ആവശ്യമില്ല. ഈ വിഭാഗത്തിൽ വാക്‌സിൻ സ്വീകരിക്കാത്തവരും പതിനെട്ട് വയസിനു താഴെയുള്ളവരും ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം. ആറാം ദിവസം ടെസ്റ്റ് നടത്തി ഉറപ്പ് വരുത്തുകയും വേണം. എന്നാൽ, എട്ടു വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമില്ല.
വാക്‌സിനേഷൻ സ്വീകരിക്കാത്ത ഗവണ്മെന്റ് ആരോഗ്യ പ്രവർത്തകർ (എം ഒ എച്ച്, നാഷണൽ ഗാർഡ്, പ്രതിരോധം, വിദ്യഭ്യാസം സെക്റ്ററുകൾ) ഏഴു ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയുകയും രാജ്യത്ത് പ്രവേശിച്ച് 24 മണിക്കൂറിനുള്ളിലും ഏഴാം ദിവസത്തിലും ഓരോ ടെസ്റ്റുകൾ വീതം നടത്തുകയും വേണം. . എന്നാൽ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ ഇന്സ്ടിസ്യൂഷണൽ ക്വാറന്റൈനിൽ കഴിയണം. ഇവരും 24 മണിക്കൂറിനുള്ളിലും ഏഴാം ദിവസത്തിലും ഓരോ ടെസ്റ്റുകൾ വീതം നടത്തുകയും വേണം.
ട്രക്ക് ഡ്രൈവർമാർക്കും അവരുടെ സഹായികൾക്കും നെഗറ്റിവ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യമില്ല, മാത്രമല്ല, അവർക്ക് ക്വാറന്റൈനും നിര്ബന്ധമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."