അന്ന് രാഹുല്‍ കീറിയെറിഞ്ഞു, ഇന്ന് രക്ഷിക്കുമായിരുന്ന ആ ഓര്‍ഡിനന്‍സ്
ന്യൂഡല്‍ഹി: രാഹുലിന് ശിക്ഷ വിധിക്കപ്പെട്ടതോടെ വീണ്ടും ചര്‍ച്ചയായി മന്മോഹന് സിങ് സര്‍ക്കാറിന്റ കാലത്ത് രാഹുല്‍ കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഒഴിവാക്കാനാണ് മന്മോഹന് സിങ് സര്‍ക്കാര്‍ 2013 ല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(4) സുപ്രിംകോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഈ നടപടി.
ഡല്‍ഹി പ്രസ്ക്ലബ്ബില്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പത്രസമ്മേളനം നടത്തുന്നതിനിടെ കയറിവന്ന രാഹുല്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് ഓര്‍ഡിനന്‍സ് കീറിയെറിയുകയായിരുന്നു. കോണ്‍ഗ്രസ്സ് നയിക്കുന്ന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി കീറിയെറിഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയതായിരുന്നു. ഇതോടെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു.
രാഹുല്‍ കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ് നിയമമായിരുന്നുവെങ്കില്‍ അത് തത്കാലത്തേക്കെങ്കിലും അയോഗ്യതാ ഭീഷണിയില്‍ നിന്ന് രാഹുലിനെ രക്ഷിക്കുമായിരുന്നു. രാഹുലിന്റെ നടപടിയെ പക്വതയില്ലായ്മയെന്ന് തന്റെ രാജിക്കത്തില്‍ ഗുലാംനബി ആസാദ് വിശേഷിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."