അനുഭവ സമ്പത്തിന്റെ നിറവില്‍ ഇനി ശൈഖ് മുഹമ്മദിന്റെ യുഗം
ദുബൈ: യു.എ.ഇയില്‍ ഇനി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്യാന്റെ ഭരണകാലം.രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂന്നാമത്തെ മകന്‍.1961 മാര്‍ച്ച് 11നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ജനിച്ചത്. 10 വയസുവരെ മൊറോക്കോയിലെ റബാത്തിലെ റോയല്‍ അക്കാദമിയില്‍ വിദ്യാഭ്യാസം. 1979 ഏപ്രിലില്‍ യു.കെയിലെ പ്രശസ്തമായ സാന്‍ഹര്‍സ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടി.
സാന്‍ഹര്‍സ്റ്റിലെ പഠനവേളയില്‍ ഫഌിങ്പാരച്യൂട്ട് പരിശീലനങ്ങളും ഗസെല്ലെ സ്‌ക്വാഡ്രണ്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പറപ്പിക്കാനും പരിശീലിച്ചു. യു.എ.ഇയിലേക്ക് മടങ്ങി അമീരി ഗാര്‍ഡില്‍ ഉദ്യോഗസ്ഥനായി.യു.എ.ഇ വ്യോമസേനയില്‍ പൈലറ്റായി. യു.എ.ഇ മിലിട്ടറിയില്‍ വിവിധ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു.2003 നവംബറിലാണ് അബൂദബിയിലെ ഡെപ്യൂട്ടി കിരീടാവകാശിയായി നിയമിതനായത്.
പിതാവും രാഷ്ട്രപിതാവുമായ ശൈഖ് സായിദിന്റെ മരണത്തെ തുടര്‍ന്ന് 2004 നവംബറില്‍ അബുദബി കിരീടാവകാശിയായി.ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ അനാരോഗ്യത്തെ തുടര്‍ന്ന് വിദേശ രാഷ്ട്ര നേതാക്കളെ സ്വീകരിച്ചിരുന്നതും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നതുമെല്ലാം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആയിരുന്നു. 2019ല്‍ ന്യൂയോര്‍ക്ക് ടൈംസ് ഏറ്റവും ശക്തനായ അറബ് ഭരണാധികാരിയായും ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായും ശൈഖ് മുഹമ്മദിനെ തെരഞ്ഞെടുത്തിരുന്നു.എം.ബി.സെഡ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ കാലമാണ് ഇനി യു.എ.ഇയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."