സര്‍വസജ്ജരായി വളണ്ടിയര്‍മാര്‍
നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ സജ്ജരായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 350 ഓളം വളണ്ടിയര്‍മാരാണ് ഇന്നലെ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രത്യേകം ഇന്റര്‍വ്യൂ നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. പ്രധാനമായും ക്യാംപുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവരെ കൂടാതെ ജില്ലയില്‍ നിന്നുള്ള 400 ഓളം വളണ്ടിയര്‍മാരും സ്വാഗത സംഘം വഴി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന തീര്‍ഥാടകരെ ക്യാംപില്‍ എത്തിക്കുക, ദേശീയപാതയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള എയര്‍പോര്‍ട്ട് റോഡിന്റെ കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന തീര്‍ഥാടകര്‍ക്കുള്ള സഹായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവയാണ് സ്വാഗതസംഘം വളണ്ടിയര്‍മാരുടെ ചുമതല.
ഹജ്ജ് ക്യാംപിലെ വളണ്ടിയര്‍മാരെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണ് സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ ക്യാംപില്‍ വന്നിറങ്ങുന്നതു മുതല്‍ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതുവരെ വളണ്ടിയര്‍മാരുടെ സഹായം ലഭ്യമാക്കും. വളണ്ടിയര്‍മാര്‍ക്ക് താമസിക്കാനും ക്യാംപില്‍ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് ഹജ്ജ് ക്യാംപില്‍ നടന്ന വളണ്ടിയര്‍ സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. റിട്ട. ഡിവൈ.എസ്.പി ശംസു ഇല്ലിക്കല്‍, എ.കെ അബ്ദുറഹ്മാന്‍, ശരീഫ് മണിയാട്ടുകുടി, ബാബു സേട്ട്, വി.ഇ. അബ്ദുല്‍ ഗഫൂര്‍, പി.എം. സഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."