HOME
DETAILS
MAL
ഓടുന്ന ബസിലെ ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു
backup
August 21 2016 | 00:08 AM
ഗൂഡല്ലൂര്‍: ഓടുന്ന ബസിലെ ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറും ഗൂഡല്ലൂര്‍ കാസിംവയല്‍ സ്വദേശിയുമായ പഴനിസ്വാമി(52)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.15ഓടെയാണ് സംഭവം. ബസ് യാത്രക്കിടെ പഴനിസ്വാമിക്ക് കലശലായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് റോഡരികില്‍ നിര്‍ത്തി. കണ്ടക്ടര്‍ തമിഴ്സെല്‍വനും യാത്രക്കാരും മറ്റൊരു വാഹനത്തില്‍ ഗൂഡല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബസില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നു. മൃതദേഹം ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സരസ്വതി. മക്കള്‍: പ്രസാദ്, ചക്രവര്‍ത്തി, രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."