വീട് വയറിങിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായം: പ്രത്യേകാനുമതി നല്‍കുമെന്ന് ധനമന്ത്രി
ആലപ്പുഴ: വീട് വയറിങിന് സഹായം നല്കുന്ന സ്കീം നടപ്പാക്കാന്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകാനുമതി നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കലക്ടറേറ്റില്‍ ആലപ്പുഴ നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തകസമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ഷിക പദ്ധതിയില്‍ വയറിങ് സഹായത്തിനുള്ള പദ്ധതി ഉള്‍പ്പെടുത്തിയിട്ടില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്കീം തയാറാക്കി നടപ്പാക്കണം. സ്കീമായി നടപ്പാക്കുന്നതിനാല്‍ ഇതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വേണ്ട. സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭ്യമാക്കും. സാമ്പത്തിക ബുദ്ധിമുട്ടുമൂലം വീടിന്റെ വയറിങ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ലഭിക്കും.
വയറിങ് നടത്താനാകാത്തതു മൂലം വൈദ്യുതി കണക്ഷന് ലഭിക്കാത്തവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കെ.എസ്.ഇ.ബി, തദ്ദേശസ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."