HOME
DETAILS

കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവി; മാറും ഗ്രൂപ്പ് സമവാക്യങ്ങളും

  
backup
May 23 2021 | 04:05 AM

54546464543-2
 
കോട്ടയം: പ്രവര്‍ത്തകരിലും അനുഭാവികളിലും പുതിയ ഊര്‍ജം നിറച്ച് വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമ്പോള്‍ തെറ്റുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങള്‍. 
ഇനി കെ.സി - വി.ഡി -കെ.എസ് ത്രയങ്ങളും ഒ.സി - ആര്‍.സി ഗ്രൂപ്പുകളുടെ ഉദയവും. ഹൈക്കമാന്‍ഡിന്റെ ബലത്തില്‍ കെ.സി വേണുഗോപാല്‍ ഒരുക്കിയ തന്ത്രത്തില്‍ കോണ്‍ഗ്രസിനെ ഇക്കാലമത്രയും നിയന്ത്രിച്ച എ,ഐ ഗ്രൂപ്പുകള്‍ അസ്തമിക്കുകയാണ്.
 
മാറ്റത്തിനായി യുവനേതൃത്വവും മുതിര്‍ന്നവരും കൈകോര്‍ത്ത നീക്കത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയതോടെ തകര്‍ന്നത് എ,ഐ ഗ്രൂപ്പുകളുടെ അപ്രമാധിത്വം. വി.ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അവരോധിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനും യുവ എം.എല്‍.എമാരെ കൂടെനിര്‍ത്തി നടത്തിയ നീക്കത്തെ തടയാന്‍ പര്യാപ്തമായില്ല ഉമ്മന്‍ ചാണ്ടി- ചെന്നിത്തല വിഭാഗങ്ങള്‍ക്ക്. 
 
അനുഭവസമ്പത്തിന്റെ ബലത്തില്‍ തലമുറമാറ്റത്തിനെതിരേ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈകൊടുത്ത് നീങ്ങിയപ്പോള്‍ സ്വന്തം പക്ഷങ്ങളിലെ ചോര്‍ച്ചയും വലുതായി. കെ. മുരളീധരന്‍ അടക്കം ഭൂരിപക്ഷം എം.പിമാരുടെ പിന്തുണയും ഗ്രൂപ്പു സമവാക്യങ്ങളെ തകര്‍ത്തു. വി.ഡി സതീശന്റെ വരവ്തടയാന്‍ കെ.സി ജോസഫിനെ കെ.പി.സി.സി അധ്യക്ഷനാക്കിയുള്ള പാക്കേജിന് ഉമ്മന്‍ ചാണ്ടിക്ക് കൈകൊടുത്തതാണ് ചെന്നിത്തലയുടെ പതനത്തിന് ആക്കം കൂട്ടിയത്. 
 
ചെന്നിത്തലയെ കൈവിട്ടു അണിയറയിലിരുന്ന് കെ.സി വേണുഗോപാലും കളത്തിലിറങ്ങി കെ. സുധാകരനും കെ.വി തോമസും ഉള്‍പ്പെടെ കളിച്ചതോടെ നിയമസഭാ കക്ഷിയില്‍ സതീശന്‍ ഭൂരിപക്ഷം ഉറപ്പിച്ചു. മുതിര്‍ന്ന ദേശീയ നേതാക്കളെയിറക്കി തീരുമാനം ചെന്നിത്തലയ്ക്ക് അനുകൂലമാക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കങ്ങള്‍ക്ക് കെ.സി വേണുഗോപാലിന്റെ ഹൈക്കമാന്‍ഡിലെ സ്വാധീനത്തെ മറികടക്കാനുള്ള കരുത്തുണ്ടായില്ല. മാറ്റത്തിന്റെ അനിവാര്യത രാഹുല്‍ ഗാന്ധിയെ ഒപ്പംനിര്‍ത്തി സോണിയാ ഗാന്ധിയെ ബോധ്യപ്പെടുത്താന്‍ വേണുഗോപാലിനായി. 
 
മൂന്ന് എം.എല്‍.എമാരുടെ അംഗബലത്തില്‍ ഒതുങ്ങുമെന്ന് ഐ,എ ഗ്രൂപ്പുകള്‍ പ്രതീക്ഷിച്ചിടത്താണ് വി.ഡി സതീശന്‍ നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. തലമുറമാറ്റവുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും നേരിടാന്‍ പ്രതിപക്ഷത്ത് പുതുമുഖ മാറ്റത്തിന് ഹൈക്കമാന്‍ഡിനും വഴങ്ങേണ്ടി വന്നു. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമെങ്കിലും വേണുഗോപാലും സതീശനും സുധാകരനും ചെന്നിത്തല ക്യാംപ് വിട്ടുകഴിഞ്ഞു. പുതിയ കെ.പി.സി.സി അധ്യക്ഷന്‍ കൂടി എത്തുന്നതോടെ ഗ്രൂപ്പ് പോരിന് ആക്കം കൂടും. ആവേശമല്ല അനുഭവ സമ്പത്താണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല അച്ചുതണ്ട് ശ്രമിക്കും. അനുഭവ സമ്പന്നരായ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും കൂടെയിരുത്തി നിയമസഭയില്‍ പൊരുതാന്‍ സതീശന് യുവ എം.എല്‍.എമാരുടെ പിന്തുണയുണ്ട്. പക്ഷെ, നിയമസഭയ്ക്ക് പുറത്തെ പോരാട്ടങ്ങള്‍ക്ക് ഒ.സി - ആര്‍.സി പക്ഷങ്ങള്‍ സതീശന് വെല്ലുവിളിയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago