മൂല്യനിര്‍ണയം; അധ്യാപകരുടെ വാക്സിനേഷന് നിര്‍ദേശങ്ങളായി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കേണ്ട അധ്യാപകര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശമായി.
മൂല്യനിര്‍ണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകരില്‍ ആദ്യഡോസ് വാക്സിന് എടുത്തിട്ടില്ലാത്ത എല്ലാവരുടെയും രജിസ്ട്രേഷന് നാളെ വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പൂര്‍ത്തിയാക്കണം.
എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയത്തിനുള്ള അധ്യാപകരുടെ പേരുവിവരം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കാണ്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരുടെ രജിസ്ട്രേഷന് ആര്.ഡി.ഡിമാരും എ.ഡിമാരും പൂര്‍ത്തിയാക്കണം. വാക്സിനേഷന് സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും കോഓര്‍ഡിനേറ്റ് ചെയ്യാനും പരീക്ഷാ സെക്രട്ടറിമാരെ നോഡല്‍ ഓഫിസറായും നിയമിച്ചിട്ടുണ്ട്. പരീക്ഷാഭവന് സെക്രട്ടറിയാണ് സംസ്ഥാനതല നോഡല്‍ ഓഫിസര്‍.
വാക്സിനേഷനായി അധ്യാപകര്‍ ആദ്യം കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇവരുടെ വിവരങ്ങള്‍ ഡി.ഇ.ഒ, ആര്.ഡി.ഡി, എ.ഡി എന്നിവര്‍ ശേഖരിച്ച് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മൂല്യ നിര്‍ണയത്തിന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ എന്ന് രേഖപ്പെടുത്തി മുന്‍ഗണന ഉറപ്പാക്കണം. ഇതിനായി അധ്യാപകന്റെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും അപ്ലോാഡ് ചെയ്യണം. രജിസ്ട്രേഷന് പൂര്‍ത്തിയായവര്‍ക്ക് വരുംദിവസങ്ങളില്‍ വാക്സിനേഷന് അവസരമുണ്ടാകും.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 19 വരെയും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍ 25വരെയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."