ചൈനയിലെ കണ്ണാടിപ്പാലം സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരമുള്ളതും നീളമുള്ളതുമായ ചൈനയിലെ കണ്ണാടിപ്പാലം സന്ദര്‍ശകര്‍ക്കായി തുറന്നു.
മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷന്‍ജിയിജെയിലെ അവതാര്‍ പര്‍വതങ്ങളെ ബന്ധിപ്പിച്ചാണ് ഗ്ലാസ് പ്രതലമുള്ള പാലം നിര്‍മിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് 430 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 3.4 ദശലക്ഷം ഡോളറാണ് ചെലവ്. ഭൂനിരപ്പില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തിലാണ് നിര്‍മിച്ചത്. 99 പാനുകളാണ് പാലത്തിനുള്ളത്.
ആറു മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ കാറിനു കടന്നുപോകാനാകും. ഇസ്‌റാഈലി ആര്‍കിടെക്ട് ഹെയിം ഡോട്ടണ്‍ ആണ് പാലത്തിന്റെ രൂപകല്‍പന നടത്തിയത്. ഗ്ലാസ് പാലത്തിലൂടെയുള്ള നടത്തവും മറ്റും ചൈനയിലെ സാഹസികരുടെ ഇഷ്ടവിനോദമാണ്. പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനും ആളുകള്‍ ആഘോഷമായാണ് എത്തിയത്. പാലത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ ചുറ്റിക കൊണ്ട് ഗ്ലാസില്‍ ശക്തിയായി അടിച്ചും കാര്‍ ഓടിച്ചും പ്രദര്‍ശനം നടന്നു. ഒരു ദിവസം 8,000 പേര്‍ക്കാണ് പാലത്തില്‍ പ്രവേശനമുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."