സഭയില്‍ രണ്ടാമന്‍ ഗോവിന്ദന്‍; മൂന്നു നിരകളിലായി മന്ത്രിമാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സഭയില്‍ രണ്ടാമന്‍ തദ്ദേശ, എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ട്രഷറി ബെഞ്ചില്‍ മുന്‍നിരയില്‍ മുഖ്യമന്ത്രി കഴിഞ്ഞ് രണ്ടാമത്തെ ഇരിപ്പടമാണ് അദ്ദേഹത്തിനു നല്‍കിയത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രി ഇ.പി ജയാരാജനായിരുന്നു ഈ സ്ഥാനം. ജയരാജന്‍ രാജിവച്ചപ്പോള്‍ എ.കെ ബാലന് നല്‍കി ഈ ഇരിപ്പിടം. പിന്നീട് ജയരാജന്‍ വീണ്ടും മന്ത്രിയായപ്പോള്‍ ഈ ഇരിപ്പിടം തന്നെ നല്‍കി. സി.പി.ഐയുടെ റവന്യൂ മന്ത്രി കെ. രാജനാണ് മൂന്നാമന്‍. നാലാമനായി കേരള കോണ്‍ഗ്രസി(എം)ന്റൈ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും അഞ്ചാമനായി ജനതാദളി(എസ്)ന്റെ വൈദ്യതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിക്കും ആറാമനായി എന്‍.സി.പിയുടെ വനം മന്ത്രി എ.കെ ശശീന്ദ്രനും ഏഴാമനായി സി.പി.എമ്മിന്റെ പാര്‍ലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണനും എട്ടാമനായി സി.പി.എമ്മിന്റെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനും ഇരിപ്പടം കിട്ടി.
മുന്‍ റവന്യു മന്ത്രി സി.പിഐയുടെ ഇ. ചന്ദ്രശേഖരനും ചീഫ് വീപ്പ് കേരള കോണ്‍ഗ്രസി(എം)ലെ എന്‍. ജയരാജിനും ഒന്നാം നിരയില്‍ പ്രതിപക്ഷത്തിനൊപ്പമാണ് ഇരിപ്പിടം.രണ്ടാം നിരയില്‍ വ്യവസായ, നിയമ മന്ത്രി സി.പി.എമ്മിന്റെ പി. രാജീവിനും സി.പി.ഐയുടെ കൃഷി മന്ത്രി പി. പ്രസാദിനും ഐ.എന്‍.എല്ലിന്റെ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ഉന്നത വിദ്യാഭ്യാസ മന്ത്രി സി.പി.എമ്മിന്റെ പ്രൊഫ. ആര്‍. ബിന്ദുവിനും സഹകരണ മന്ത്രി സി.പി.എമ്മിന്റെ വി.എന്‍ വാസവനും സാംസ്‌കാരിക, ഫിഷറീസ് മന്ത്രി സി.പി.എമ്മിന്റെ സജി ചെറിയാനും പൊതു വിദ്യാഭ്യാസ മന്ത്രി സി.പി.എമ്മിന്റെ വി. ശിവന്‍കുട്ടിക്കും പൊതുമരാമത്ത്, ടൂറിസം മന്ത്രി സി.പി.എമ്മിന്റെ പി.എ മുഹമ്മദ് റിയാസിനും മൃഗസംരക്ഷണ മന്ത്രി സി.പി.ഐയുടെ ചിഞ്ചുറാണിക്കും ട്രഷറി ബെഞ്ചില്‍ രണ്ടാം നിരയില്‍ ഇരിപ്പടം ലഭിച്ചു. ഗതാഗത മന്ത്രി ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു, ഭക്ഷ്യ മന്ത്രി സി.പി.ഐയുടെ ജി.ആര്‍ അനില്‍, ആരോഗ്യ മന്ത്രി സി.പി.എമ്മിന്റെ വീണാ ജോര്‍ജ്, കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് മൂന്നാം നിരയിലാണ് ഇരിപ്പിടം. മുന്‍ മന്ത്രിമാരായ കെ.കെ ശൈലജ, എം.എം മണി, കടകംപള്ളി സുരേന്ദ്രന്‍, എ.സി മൊയ്തീന്‍, ടി.പി രാമകൃഷ്ണന്‍, കെ.ടി ജലീല്‍ എന്നിവരും മൂന്നാം നിരയില്‍ ഇരിപ്പിടം നേടി.പ്രതിപക്ഷനിരയില്‍ പ്രതിപക്ഷമനേതാവ് വി.ഡി സതീശനാണ് ഒന്നാമന്‍. തൊട്ടടുത്ത് പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ക്ക് ഇരിപ്പിടം കിട്ടി.
ഉമ്മന്‍ചാണ്ടിക്കും ഒന്നാം നിരയില്‍ ഇരിപ്പടം ലഭിച്ചപ്പോള്‍ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല രണ്ടാംനിരയിലേക്കു മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."