നര്‍സിങിന് റെസ്ലിങ് ഫെഡറേഷന്റെ പിന്തുണ
റിയോ ഡി ജനീറോ: ഉത്തേജക വിവാദത്തെ തുടര്‍ന്ന് നാലു വര്‍ഷത്തെ വിലക്ക് ലഭിച്ച ഗുസ്തി താരം നര്‍സിങ് യാദവിന് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പിന്തുണ. നര്‍സിങിന്റെ വിഷയത്തില്‍ അന്വേഷണം ആവശ്യമാണ്. താരത്തിന്റെ സാംപിളുകളുടെ പരിശോധനയില്‍ അട്ടിമറി നടന്നിട്ടുണ്. അതുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ് പറഞ്ഞു.
വിവാദത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ വിലക്കേര്‍പ്പെടുത്തിയതോടെ നര്‍സിങ് തകര്‍ന്നു പോയി. എന്നാല്‍ കാര്യങ്ങളോട് അദേഹം പൊരുത്തപ്പെട്ടു തുടങ്ങിയെന്നും ബ്രിജ് ഭൂഷണ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഉത്തേജക വിവാദം ഉണ്ടായത് തനിക്കെതിരേയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്ന് നര്‍സിങ് പറഞ്ഞു.
ഇതിനെ കോടതിയില്‍ നേരിടും. പ്രധാനമന്ത്രിയോട് ഈ വിഷയത്തില്‍ അന്വേഷണത്തിനും ആവശ്യപ്പെടും. സത്യം പുറത്തുവരണം. അത് താനാണെങ്കിലും മറ്റേതൊരാളാണെങ്കിലും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും നര്‍സിങ് വ്യക്തമാക്കി. ഇതിനായി നാര്‍ക്കോ ടെസ്റ്റ് നടത്താമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."