HOME
DETAILS
MAL
നെടുമങ്ങാട് ബ്ലോക്ക്: 5.86 കോടിയുടെ പദ്ധതിക്ക് അനുമതി
backup
August 21 2016 | 01:08 AM
തിരുവനന്തപുരം: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2016 - 2017 വാര്‍ഷിക പദ്ധതി രേഖയ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. 5,86,09,032 രൂപ അടങ്കല്‍ തുകയുള്ള 62 പ്രോജക്ടുകള്‍ക്കാണ് അംഗീകാരം. അതേസമയം, ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച ഏഴ് പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല.
2016 - 17 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഉല്പാദന മേഖലയില്‍ 1.17 കോടിയും സേവന മേഖലയില്‍ 3.31 കോടിയും പശ്ചാത്തല മേഖലയില്‍ 1.37 കോടിയും അടങ്കലുള്ള പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. യോഗത്തില്‍ ജില്ലാ ആസൂത്രണസമിതി ചെയര്മാന് വി.കെ മധു, ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ബിജു വി.എസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."