സിസിലിപുരം കോളനിയിലെ അക്രമം; പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു
ബാലരാമപുരം: ബാലരാമപുരത്തിനു സമീപം സിസിലിപുരം കോളനിയില്‍ കഴിഞ്ഞദിവസമുണ്ടായ അക്രമത്തില്‍ അറസ്റ്റ് ചെയ്ത ആറു പേരെ ജാമ്യത്തില്‍ വിട്ടയച്ചു.
വിഴിഞ്ഞം വാറുവിളാകത്ത് പുരയിടത്തില്‍ അജിന് (20), വിഴിഞ്ഞം കോട്ടപ്പുറം കരപുരം കോളനിയില്‍ റോബിന് (21), ഐന്ഡസ് (23), വിഴിഞ്ഞം പളളിത്തുറയില്‍ കുഞ്ചുവീട്ടില്‍ അജിത് (20), വിഴിഞ്ഞം ഒഫാംവിളക്കോളനിയില് പ്രിന്‍സണ്‍ (21), ബെന്‍സ്റ്റണ്‍ (25) എന്നിവരെയാണ് വിട്ടയച്ചത്. സിസിലിപുരം കോളനി കേന്ദ്രീകരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയതിനെ തുടര്‍ന്ന് സിസിലിപുരത്ത് താമസിക്കുന്ന വിഴിഞ്ഞം സ്വദേശിനിയായ മഞ്ചു ബാലരാമപുരം പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. കുടുംബ വഴക്കും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്ന് ബാലരാമപുരം പൊലിസ് പറഞ്ഞു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."