സംസ്‌കാരത്തിനെതിരായ കാര്യങ്ങള്‍ ചെയ്താല്‍ പ്രശ്‌നങ്ങളുണ്ടാവും, പുതിയ അധികാരികള്‍ ലക്ഷദ്വീപിനെ മനസിലാക്കുന്നില്ല: അലി മണിക്ഫാന്‍
കോഴിക്കോട്: പുതുതായി ചുമതലയേല്‍ക്കുന്ന അധികാരികള്‍ ലക്ഷദ്വീപിനെ മനസിലാക്കാതെയാണ് നടപടികളെടുക്കുന്നതെന്നും അതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്നും അലിമണിക്ഫാന്‍. ജനങ്ങള്‍ വളരെ സമാധാനപരമായി ജീവിച്ചുപോരുന്ന, അടിപിടി കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് പോലുള്ള നിയമത്തിന്റെ ആവശ്യമില്ല. ഇത്തരം നടപടികള്‍ ജനങ്ങളെ പ്രകോപിതരാക്കാനെ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധികാരികള്‍ ദ്വീപ് നിവാസികള്‍ക്കും അവരുടെ സംസ്‌കാരത്തിനും എതിരാകുന്ന കാര്യങ്ങള്‍ ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. വികസനം കൊണ്ടുവരുമ്പോള്‍ ദ്വീപ് നിവാസികളെ വിശ്വാസത്തിലെടുക്കണം. അത് പെട്ടെന്ന് അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. അവരുടെ സംസ്‌കാരത്തിന് യോജിച്ചുപോകുന്ന വികസനമാണ് അവിടെ വേണ്ടത്. പുറത്തുനിന്നുള്ള വികസന മാതൃകകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. റോഡുകളും മറ്റു വികസനങ്ങളും ആവശ്യാനുസരണം എത്തിക്കണം. അതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയും കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പകരം സ്ഥലമോ മാന്യമായ നഷ്ട്പരിഹാരമോ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."