ഡോക്ടറെ മര്‍ദിച്ചതായി പരാതി: ഇസ്റാഈലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്
ഇടുക്കി; ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ഇസ്റാഈലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്, സഹോദരന് സജി, സൗമ്യയുടെ സഹോദരന് സജേഷ് എന്നിവര്‍ക്കെതിരെ കഞ്ഞിക്കുഴി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
ചേലച്ചോട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദനമേറ്റത്. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയവര്‍ ഡോക്ടര്‍ അനൂപ് ബാബുവിനെ മര്‍ദിക്കുകയും ചെകിട്ടത്തടിക്കുകയും ചെയ്തതായാണ് ആശുപത്രിയുടെ ചുമതലയുള്ള അഡ്മിനിസ്റ്റര്‍ ഫാദര്‍ രാജേഷ് പത്രോസ് പൊലീസിന് നല്കിയ പരാതി. കൊവിഡ് ചികിത്സയിലായിരുന്നവര്‍ മാസ്ക്കും അകലവും പാലിക്കാതെ വന്നതു ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമെന്ന് ഫാദര്‍ രാജേഷ് പത്രോസ് പരാതിയില്‍ പറയുന്നു.
അതേസമയം ഡോക്ടര്‍ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്റെയും വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."