ഒട്ടകം
വി.കെ മുസ്തഫ
ഗള്‍ഫിലേക്ക് വരുമ്പോള്‍ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ മരുഭൂമിയും അതിലൂടെ അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളുമൊക്കെയായിരുന്നു ഫാസിലിന്റെ മനസില്‍. എന്നാല്‍ ദുബൈയിലെത്തി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും മരുഭൂമിയോ ഒരു ഒട്ടകത്തെയോ കാണാന്‍ അവന് കഴിഞ്ഞില്ല. ഒരു രാത്രിയില്‍ വന്നിറങ്ങി അടുത്ത ദിവസം മുതല്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്. ജോലിയും റൂമുമായി വര്‍ഷങ്ങള്‍ കടന്നുപോയി. അവധിക്ക് നാട്ടിലേക്ക് പോയതും ഒരു രാത്രിയില്‍ തന്നെ. എയര്‍പോട്ടിലേക്കുള്ള വഴിയില്‍ വണ്ടിയിലിരുന്നു അവന്‍ പുറത്തേക്ക് നോക്കി. എവിടെ മരുഭൂമിയും ഒട്ടകക്കൂട്ടങ്ങളും? വര്‍ണങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന കെട്ടിടങ്ങളും അതിവേഗ പാതയില്‍ ഒഴുകുന്ന വാഹനങ്ങളുമല്ലാതെ മറ്റൊന്നുമില്ല.
പള്ളിയില്‍ നിന്നും പരിചയപ്പെട്ട വിസിറ്റ് വിസയില്‍ ജോലി അന്വേഷിക്കുന്ന പാവം പയ്യനെ പകരക്കാരനാക്കിയാണ് ഫാസില്‍ നാട്ടിലേക്കു പോയത്. തിരിച്ചുവന്നപ്പോള്‍ പയ്യന്‍ റസ്റ്റോറന്റില്‍ വിസയൊക്കെയടിച്ച് സ്ഥിരജോലിക്കാരനായിരിക്കുന്നു. തന്റെ കട്ടിലും കിടക്കയുമൊക്കെ പയ്യന്‍ കൈയടക്കിയിരിക്കുന്നു. മാറാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നുമില്ല. വേലയും കൂലിയുമില്ലാത്ത ചിലര്‍ നിലത്ത് കിടക്കുന്നുമുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ ചുവരും ചാരി നില്‍ക്കുമ്പോള്‍ റൂമിലുള്ള സുലൈമാനിക്ക സഹതാപത്തോടെ പറഞ്ഞു: ഒട്ടകത്തിനിടം കൊടുത്ത അറബിയുടെ ഗതിയായി പോയല്ലോ ഫാസിലേ നിനക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."