HOME
DETAILS
MAL
ഹൈക്കു കവിതകള്‍
backup
May 22 2022 | 10:05 AM
നസീഫ പാണ്ടിക്കാട്
ഖബര്‍
ഓര്‍മകളുടെ അടയാളമായ്
ജീവിച്ചിരുന്നതിന് തെളിവായ്
ചെറിയൊരു മണ്‍കൂനയ്ക്ക് മുകളില്‍
മൈലാഞ്ചിച്ചെടി തളിര്‍ത്തുനിന്നു.
പിതാവ്
വിയര്‍പ്പ് പൊഴിച്ച്
വീട്ടിലൊരു ദീപം കൊളുത്തി
അച്ഛന്.
ഉരുകുന്ന ദീപത്തിന്
വെട്ടത്തിനു കീഴിലായ്
അല്ലലറിയാതെ വളര്‍ന്നു
മക്കള്‍!
ഇരുള്
ചലിക്കുന്ന എന്നിലെ ആത്മാവ് മരിച്ചിരിക്കുന്നു!
അകാല മരണം
ചലിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിലെ
മരിച്ച ആത്മാവ്!
അതെ, ഞാന്‍ മരിച്ചിരിക്കുന്നു.
എങ്കിലും, ശരീരം
ചലിച്ചുകൊണ്ടേയിരിക്കുന്നു.
വായന
ആത്മനിര്വൃതിയാണു നീ
ആത്മശാന്തിയേകുന്ന
ശരണമന്ത്രവും
ദുഃഖത്തിന് നീറ്റലിനെ
മറക്കാനൊരു നിലാവെളിച്ചവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."