ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു
കേളകം: ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തില്‍ ലിജോ ജോസ് (34), ലിജോയുടെ ഇളയ മകന് നെബിന്‍ ജോസ് (3) എന്നിവരാണ് മരണപ്പെട്ടത്. ചുങ്കക്കുന്ന് ഇരട്ടത്തോട് കയത്തില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചുങ്കക്കുന്ന് പാലത്തിനു സമീപം തടയണകെട്ടി വെള്ളം കെട്ടിനിര്‍ത്തിയിരുന്നു.
കുളിക്കാനിറങ്ങിയതാണ് ഇരുവരും. മകനെ ചുമലില്‍ ഇരുത്തി പുഴയിലിറങ്ങിയപ്പോള്‍ കാല് തെന്നി വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി നടത്തിയ തെരച്ചിലില്‍ ഇരുവരെയും കണ്ടെത്തി കരക്കെത്തിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലിജോ ഇരിട്ടി എ ജെ ഗോള്‍ഡിലെ ജീവനക്കാരനാണ്. തലക്കാണി സ്കൂള്‍ യുകെജി വിദ്യാര്‍ത്ഥിയാണ് നെവിന്. കുവൈറ്റില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ ആണ് മകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."