വെടിനിർത്തലിനില്ലെന്ന് ഉക്രൈൻ
കീവ്
കിഴക്കൻ ഡോൺബാസ് മേഖല പിടിച്ചെടുക്കാനും ഫിൻലാൻഡിലേക്കുള്ള പാചകവാതകവിതരണം തടസപ്പെടുത്താനും റഷ്യ ശ്രമിച്ചുവരുന്നതിനിടെ വെടിനിർത്തലിനില്ലെന്ന് ഉക്രൈൻ. തങ്ങളുടെ പ്രദേശം വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും നയതന്ത്രചർച്ചയിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂവെന്നും ഉക്രൈൻ അറിയിച്ചു.
ഉക്രൈൻ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡോൺബാസിലെ രണ്ടു പ്രവിശ്യകളിലൊന്നായ ലുഹാൻസ്‌കിനു നേരെ കനത്ത ആക്രമണമാണ് റഷ്യ നടത്തിവരുന്നത്. റഷ്യയുടെ അധിനിവേശം തുടങ്ങുന്നതിന് മുമ്പുതന്നെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾ റഷ്യൻ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലായിരുന്നു.
ഇതു പൂർണമായും പിടിച്ചെടുക്കാനാണ് റഷ്യയുടെ നീക്കം. തുറമുഖനഗരമായ മരിയൊപോൾ പിടിച്ചെടുത്തതുപോലെ ഡോൺബാസ് വളഞ്ഞ് ഉക്രൈൻ സൈനികരെ ബന്ദിയാക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."