ജനാധിപത്യ സംരക്ഷണത്തിനായി രംഗത്തിറങ്ങുക എന്‍ കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം : രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും കടുത്തവെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ നിലനില്‍പ്പിനായിരാജ്യസ്‌നേഹികളായ എല്ലാ ജനവിഭാഗങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും ഒന്നിച്ചു നില്‍ക്കുകയും രംഗത്തിറങ്ങുകയും ചെയ്യേണ്ടുന്ന സന്ദര്‍ഭമാണിതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കൊല്ലം ഉമറുല്‍ ഫാറൂഖ് അറബി കോളേജ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്നഅടിസ്ഥാന പ്രശ്‌നങ്ങളായ പൗരത്വ നിയമഭേദഗതിക്കെതിരെ ഏക സിവില്‍ കോഡിനെതിരെ മസ്ജിദ് , മദ്‌റസ, അതിക്രമങ്ങള്‍ക്കെതിരെ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ മെയ് 13ന് കൊല്ലത്ത് വച്ച് നടത്തുന്ന സമ്മേളനവും റാലിയുംഎന്തുകൊണ്ടും കാലികപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ് മൗലവി അഡ്വക്കേറ്റ് കെ പി മുഹമ്മദ് പാങ്ങോട് എ. കമറുദ്ദീന്‍ മൗലവി കടയ്ക്കല്‍ ജുനൈദ്കുളത്തൂപ്പുഴ സലീം കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍ കെ എച്ച് മുഹമ്മദ് മൗലവി മാര്‍ക്ക് അബ്ദുസ്സലാം ഇലവ് പാലം ഷംസുദ്ദീന്‍ മന്നാനി സഫീര്‍ ഖാന്‍ മന്നാനി പുല്ലമ്പാറ താജ് ,കൊട്ടിയം എ.ജെ സാദിക്ക് മൗലവിഎം എം ജലീല്‍ പുനലൂര്‍ നാസര്‍കുഴിവേലി ഇടമണ്‍ സലീം അഡ്വ.റിയാസ് സമദ് നിസാമുദ്ദീന്‍ മൗലവി കുണ്ടുമണ്‍ ഹുസൈന്‍ മൗലവി യൂസുഫുല്‍ ഹാദി തൊടിയൂര്‍ ലുക്ക്മാന്‍ നാസറുദ്ദീന്‍ നിസാമുദ്ദീന്‍ കുണ്ടറ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."