HOME
DETAILS

വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ കോടതി ;ലൈംഗിക ചൂഷണത്തിനെതിരേ മാർഗരേഖ വരും

  
backup
May 23 2022 | 05:05 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af

ന്യൂഡൽഹി
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും മറ്റു പീഡനങ്ങളും തടയുന്നതിന് മാർഗരേഖ ഒരുക്കാൻ സുപ്രിംകോടതി.
മാർഗരേഖ തേടിയുള്ള ഹരജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടി കോടതി നോട്ടിസ് അയച്ചു. തമിഴ് ദ്വൈവാരികയായ നക്കീരൻ്റെ എഡിറ്റർ നക്കീരൻ ഗോപാൽ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസുമാരായ ഇന്ദിരാബാനർജി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടിസയച്ചത്. സ്‌കൂളുകൾ കുട്ടികളുടെ സുരക്ഷിത കേന്ദ്രങ്ങളായിരിക്കണമെന്നാണ് കാഴ്ചപ്പാടെങ്കിലും രാജ്യത്തെ സാഹചര്യം അങ്ങനെയല്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
സ്‌കൂളുകളിൽ കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ കൂടുകയാണ്. കുട്ടികൾ പലതരത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരാകുന്നു.
അവരുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു. ഇത് തടയുന്നതിന് നിലവിൽ മാർഗരേഖയൊന്നുമില്ല. ഓൺലൈൻ വിദ്യാഭ്യാസംകൂടി വന്ന കാലമായതിനാൽ കുട്ടികൾ ഓൺലൈനായും ഓഫ് ലൈനായും ചൂഷണത്തിന് ഇരയാകുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്. നിയമവിരുദ്ധവും അപകടകരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി മാറാൻ കുട്ടികളെ നിർബന്ധിക്കുന്ന സാഹചര്യവുമുണ്ടാകാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
കുട്ടികൾ ലൈംഗികാതിക്രമത്തിനിരയാകാതെ സംരക്ഷിക്കപ്പെടണം. കുട്ടികളുടെ അന്തസും ഭരണഘടന ഉറപ്പു നൽകിയ 21ാം വകുപ്പ് പ്രകാരമുള്ള അവകാശമാണ്. കുട്ടികൾക്കുള്ള സുരക്ഷിതമായ വിദ്യാഭ്യാസം സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു വീഴ്ചയും സംസ്ഥാന സർക്കാരിന്റെ വീഴ്ചയായി കണക്കാക്കും. അതിനാൽ, അതത് സംസ്ഥാനങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago