HOME
DETAILS
MAL
വിസ്മയ കേസ്: കോടതി വിധി സമൂഹത്തിന് നല്കുന്ന സന്ദേശം; സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു
backup
May 23 2022 | 06:05 AM
തിരുവനന്തപുരം: വിസ്മയ കേസില്‍ കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നല്കുന്ന സന്ദേശമാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.
പ്രതി കിരണ്‍ കുമാറിനെതിരായ സര്‍ക്കാരെടുത്തത് മാതൃകാപരമായ നടപടിയാണ്. കിരണിനെ പിരിച്ചുവിട്ടപ്പോള്‍ വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടായി. എന്നാല്‍ ഒരു സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു ഉദ്യോഗസ്ഥനും സംരക്ഷണം നല്‍കില്ല എന്ന വ്യക്തമായ സന്ദേശം നല്കാന് സര്‍ക്കാരിനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."