എറണാകുളത്തും കോഴിക്കോടും മൊബൈല്‍ കടകള്‍ തുറക്കാം
കൊച്ചി: എറണാകുളത്തും കോഴിക്കോട്ടും കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. കോഴിക്കോട് ബുധന്‍,വെള്ളി ദിവസങ്ങളിലും എറണാകുളത്ത് തിങ്കള്‍,ശനി ദിവസങ്ങളിലുമാണ് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി. കണ്ണട കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലും കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വളം, കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെ തുറക്കാം. വര്‍ക്ക്ഷോപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12വരെ തുറക്കാം.
നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം. മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവര്ത്തനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."