ജാഗ്രതാ സമ്മേളനം നാളെ
ആലപ്പുഴ: ഇസ്‌ലാമോഫോബിയ, ഏകസിവില്‍ കോഡ്, തീവ്രവാദം എന്നിവ മുന്‍നിര്‍ത്തി ആലപ്പുഴ മുസ്‌ലിം സൗഹൃദവേദി നാളെ വൈകീട്ട് നാലിന് ലജ്‌നത്തുല്‍ മുഹമ്മദിയ്യ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജാഗ്രതാ സമ്മേളനം നടത്തും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. സൗഹൃദവേദി ചെയര്‍മാന്‍ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിക്കും.
പരിപാടിയില്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, പി എം എസ് എ ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ അസീബ് മദനി, കെ എ യൂസഫ് ഉമരി സംസാരിക്കും. ഐഎസുമായി ബന്ധപ്പെട്ടു ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ മറവില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ചിലരുടെ ബോധപൂര്‍വമായ ശ്രമത്തെ സമൂഹം ജാഗ്രതയോടെ കാണണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇപ്പോള്‍ കാണാതായ ചെറുപ്പക്കാരെക്കുറിച്ചു അന്വേഷണം നടത്തി നിജസ്ഥിതി സര്‍ക്കാര്‍ പുറത്തുകൊണ്ടുവരണം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു അന്തിമ റിപോര്‍ട്ട് വരും മുമ്പ് മാധ്യമ വിചാരണ നടത്തി മുസ്‌ലിം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നത് ശരിയല്ല. ലോക പ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക് ഇത്തരമൊരു മാധ്യമ വിചാരണയുടെ ഒടുവിലത്തെ ഇരയാണ്.
സാമുദായിക സൗഹൃദം തകര്‍ക്കുന്ന ഏകസിവികോഡ് നടപ്പാക്കാനുള്ള ശ്രമത്തിനെതിരേയും ജാഗ്രതവേണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സബീര്‍ഖാന്‍, എസ് എം ഷരീഫ്, ഇലയില്‍ സൈനുദ്ദീന്‍, ഹസന്‍ എം പൈങ്ങാമഠം, എച്ച് മുഹമ്മദലി, ജമാല്‍ പള്ളാത്തുരുത്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."