ഈ സംസ്ഥാനത്ത് പാന്‍ കാര്‍ഡും വേണ്ട,ആദായ നികുതിയുമില്ല: ആരും കൊതിക്കും ഇന്ത്യയുടെ 'ടാക്‌സ് ഹെവന്‍'
നികുതി ഭാരമില്ലാത്ത സൈ്വര്യ ജീവിതം അതാണ് ഇപ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. പുതിയൊരു സാമ്പത്തിക വര്‍ഷം ആരംഭിച്ചതുമുതല്‍ നികുതിക്കുമേല്‍ നികുതി ആയ സ്ഥിതിയാണ്. രാജ്യമാകാനം ജീവിക്കാന്‍ പെടാപ്പാട് പെടുമ്പോഴും ഇതെല്ലാം ഞങ്ങളെ ബാധിക്കുന്നില്ലെന്ന് പറയുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുള്ളവര്‍ക്ക് ആദായ നികുതി ആവശ്യമേയില്ല. പാന്‍കാര്‍ഡും വേണ്ട. സാമ്പത്തികമായി ഒരു വെല്ലുവിളിയുമില്ല. എവിടെയെന്നല്ലേ… വടക്ക് കിഴക്കന്‍ സിക്കിം ആണ് ഈ സംസ്ഥാനം.
സ്വാതന്ത്ര്യം കിട്ടയതിന് ശേഷം ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശമാണ് സിക്കിം. നേപ്പാള്‍, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങളുമായും പശ്ചിമ ബംഗാളുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 (എഫ്) പ്രകാരം പ്രത്യേക പദവിയുള്ള സിക്കിമില്‍ 1948ല്‍ തയ്യാറാക്കിയ സ്വന്തമായ നികുതി നിയമം ആണ് ഇപ്പോഴും പിന്തുടരുന്നത്.
2008ല്‍ സിക്കിം നികുതി നിയമം അന്നത്തെ കേന്ദ്ര ബജറ്റില്‍ റദ്ദാക്കിയിരുന്നു. പക്ഷേ, സിക്കിമിലുള്ളവര്‍ക്ക് ആദായ നികുതി നല്‍കുന്നതിലുള്ള ഇളവിന് പ്രത്യേക വകുപ്പ് ഏര്‍പ്പെടുത്തി. സെക്ഷന്‍ 10 (26എഎഎ) പ്രകാരമാണ് ആദായ നികുതി ഇളവ്. ഈ വകുപ്പിന്റെ കാലാവധി കഴിഞ്ഞ ധനബില്ലില്‍ നീട്ടിയിട്ടുണ്ട്.
സിക്കിമിലുള്ളവര്‍ക്ക് ഏത് മാര്‍ഗത്തിലൂടെ ലഭിക്കുന്ന വരുമാനത്തിനും ആദായ നികുതി ഒടുക്കേണ്ടതില്ല. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടപെടുമ്പോള്‍ ഇവര്‍ക്ക് പാന്‍കാര്‍ഡ് ആവശ്യവുമില്ല. സെബിയുടെ മ്യൂച്ചല്‍ ഫണ്ടുകളിലും ഇടപെടുന്നതിന് ഇവര്‍ക്ക് തടസമില്ല.
അതേസമയം, സിക്കിമിലേക്ക് കുടയേറിയവര്‍ക്ക് ഈ ഇളവ് ലഭിച്ചിരുന്നില്ല. 1975ന് മുമ്പ് സിക്കിമില്‍ താമസം തുടങ്ങിയവര്‍ക്ക് ഇളവ് വേണം എന്ന ആവശ്യം അസോസിയേഷന്‍ ഓഫ് ഓള്‍ഡ് സെറ്റ്‌ലേഴ്‌സ് സിക്കിം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയില്‍ ഈ ആവശ്യവുമായി സംഘടന ഹര്‍ജി സമര്‍പ്പിച്ചു. ഇവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ല ഈ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് പകരം സ്റ്റേറ്റ് ബാങ്ക് ഓഫ് സിക്കിം ആണ്. പണത്തിന്റെ സ്രോതസ് കാണിക്കാതെ സിക്കിമില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്നതിനാല്‍ 2016ലെ നോട്ട് നിരോധന കാലത്ത് ഈ പഴുത് ചിലര്‍ ദുരുപയോഗം ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ബിനാമി ഇടപാടുകള്‍ നടക്കുന്നുതായും വാര്‍ത്തകള്‍ വന്നിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."