HOME
DETAILS

പുറത്തു നിന്നുള്ള ഇടപെടലുകളും തടയുന്നു; ദ്വീപ് സന്ദര്‍ശിക്കാന്‍ എ.ഐ.സി.സിക്ക് അനുമതിയില്ല

  
backup
May 27 2021 | 06:05 AM

national-aicc-is-not-allowed-to-visit-lakshadweep

ന്യൂഡല്‍ഹി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എ.ഐ.സി.സിക്ക് അനുമതിയില്ല. ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട്ട വേട്ടയാടലിന്റെ പശ്ചാത്തലത്തില്‍ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഡ്യം അറിയിക്കാനും, അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നപടികളില്‍ അന്വേഷണം നടത്താനുമാണ് എ.ഐ.സി.സി സംഘം ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. രണ്ടുതവണ അപേക്ഷിച്ചെങ്കിലും അനുമതി നല്‍കിയില്ലെന്ന് എ.ഐ.സി.സി വ്യക്തമാക്കി

പ്രതിഷേധങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ദ്വീപ് കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചേക്കും

അതേസമയം, ദ്വീപ് ഭരണകൂടം ജനദ്രോഹനടപടികള്‍ തുടരുകയാണ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റല്‍, സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ തുടങ്ങിയവയാണ് ഇതില്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പ്രഫുല്‍ പട്ടേലിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സഥലം മാറ്റിയത്. ദ്വീപിന്റെ ചരിത്രത്തിലിതാദ്യമായാണ് ഇത്തരത്തില്‍ വലിയൊരു കൂട്ട സ്ഥലമാറ്റം നടക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ പൂട്ടാനും എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനും തീരുമാനിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്. 15 ഓളം സ്‌കൂളുകളാണിതുവരെ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം നാല് സ്‌കൂളുകള്‍പൂട്ടി. ഇനിയും സ്‌കൂള്ുകള്‍ പൂട്ടാന്‍ പദ്ധതിയുണ്ടെന്നാണ് ദ്വീപുകാര്‍ പറയുന്നത്.

വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്്്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടര്‍ വിളിച്ചു.

നിലവില്‍ രണ്ട് എയര്‍ ആംബുലന്‍സുകളാണ് ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നല്‍കാനാണ് നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago