മാര്‍ബര്‍ഗ് വൈറസ്: യുഎഇ ജാഗ്രതയില്‍, ഈ രണ്ട് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്റീന്‍
അബുദാബി:മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ യാത്ര ചെയ്ത് തിരിച്ചെത്തുന്ന യുഎഇ താമസക്കാര്‍ ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം. ഇക്വടോറിയല്‍ ഗിനിയ, ടാന്‍സാനിയ എന്നീ രണ്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയാലാണ് ഐസൊലേഷനില്‍ പോകാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലെ യാത്രയുടെ വിവരങ്ങള്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ അറിയിക്കാനും നിര്‍ദേശമുണ്ട്.
21 ദിവസത്തില്‍ കൂടുതലായി ഹെമറേജിക്ക് ഫീവര്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ മെഡിക്കല്‍ പരിശോധന നടത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ഇക്വടോറിയല്‍ ഗിനിയയിലും ടാന്‍സാനിയയിലും 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ച ഇക്വറ്റോറിയല്‍ ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും യാത്ര ചെയ്യരുതെന്ന് യുഎഇ അടുത്തിടെ രാജ്യത്തെ ജനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
വൈറസ് ബാധിച്ച് ഇതുവരെ 14 മരണങ്ങളെങ്കിലും ഇരു രാജ്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെമറേജിക് ഫീവറിന് കാരണമാകുന്ന വൈറസിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് അഭ്യര്‍ഥിച്ചു. അത്യാവശ്യമല്ലെങ്കില്‍ ടാന്‍സാനിയയിലേക്കും ഇക്വറ്റോറിയല്‍ ഗിനിയയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ഉപദേശിച്ചു.
യാത്ര ഒഴിവാക്കാനാകാത്തതാണെങ്കില്‍, രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക, ഗുഹകളും ഖനികളും സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക തുടങ്ങിയ രോഗവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം.
സുപ്രഭാതം ഗൾഫ് വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/HVpI8bKnwZA7O8fvza77sv…...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."