മത്സ്യ വിത്തുല്‍പ്പാദന കേന്ദ്ര നിര്‍മാണോദ്ഘാടനം നാളെ
കൊല്ലം: കുളത്തൂപ്പുഴ നെടുവണ്ണൂര്‍കടവില്‍ ഫിഷറീസ് വകുപ്പിന്റെ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രം നിര്‍മാണോദ്ഘാടനം നാളെ രാവിലെ 10.30ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. വനം മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ മുഖ്യപ്രഭാഷണം നടത്തും. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനമ്മ, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. ജയമോഹന്‍, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍ ഷീജ, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ധന്യ രാജു, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ റെജി ഉമ്മന്‍, പി. ലൈലാ ബീവി, ജി. സിന്ധു, ഫിഷറീസ് വകുപ്പ് ഡയരക്ടര്‍ മിനി ആന്റണി, ഡെപ്യൂട്ടി ഡയരക്ടര്‍ സി.ടി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ശുദ്ധജല മത്സ്യകൃഷിയില്‍ കൊല്ലം ജില്ലയെ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനും ഉയര്‍ന്ന ഗുണനിലവാരമുള്ള രോഗവിമുക്തമായ മത്സ്യവിത്തുകള്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിവിഷന്‍ മുഖേന നെടുവണ്ണൂര്‍കടവില്‍ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം നിര്‍മിക്കുന്നത്.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണത്താര്‍കുന്നം മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. കാരാളിമുക്കില്‍ നടക്കുന്ന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുമ, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മഞ്ജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീലേഖ വേണുഗോപാല്‍, കെ. ശോഭന, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. യശ്പാല്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാരി, കലാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."