കരിയറിലെ മികച്ച റാങ്ക് നേടി ശുഭ്മൻ ഗിൽ; ആദ്യപത്തിൽ കോഹ്ലിയും രോഹിതും, നേട്ടമുണ്ടാക്കി മുഹമ്മദ് സിറാജ്
ദുബൈ: ഐ.സി.സി പുതിയ ഏകദിന റാങ്കിങ് പുറത്തുവിട്ടപ്പോൾ ബാറ്റിംഗ് പട്ടികയിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ശുഭ്മൻ ഗിൽ. ബാറ്റിങ്ങിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുടെ ഇന്ത്യൻ സ്റ്റാർ ഓപ്പണർ. 738 റേറ്റിങ് പോയന്റുമായാണ് ഗിൽ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്.
ബാറ്റിംഗ് പട്ടികയിൽ ആദ്യപത്തിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് സീനിയർ താരങ്ങൾ കൂടി ഇടം പിടിച്ചു. സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്. മുൻ നായകൻ കോഹ്ലി ഏഴാമതും രോഹിത് എട്ടാമതുമാണ്.
ബൗളർമാരിൽ ആദ്യ പത്തിലെ ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്. ആസ്ട്രേലിയയുടെ ജോഷ് ഹാസിൽവുഡ്, ന്യൂസിലൻഡിന്റെ ട്രെന്റ് ബോർട്ട് എന്നിവർക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് സിറാജ്. 691 പോയന്റാണുള്ളത്.
ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്മാൻ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 906 റേറ്റിങ് പോയന്റ്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ രണ്ടാം സ്ഥാനം നിലനിർത്തി. പാകിസ്ഥാൻ നായകൻ ബാബർ അസമാണ് ബാറ്റിംഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 887 പോയിന്റാണ് ബാബർ അസം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."