HOME
DETAILS
MAL
ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തു; മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്: സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി
backup
May 29 2021 | 04:05 AM
തിരുവനന്തപുരം: ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്.
ഹൈക്കമാന്റ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് യോഗത്തിനെത്താതിരുന്നത് രാജിസന്നദ്ധത അറിയിച്ചതിനാലാണ്. രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."