HOME
DETAILS
MAL
എല്‍.ഡി.എഫ് തരംഗം മുന്‍കൂട്ടി കാണാനായില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം
backup
May 29 2021 | 04:05 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അനുകൂലതരംഗം മുന്‍കൂട്ടി കാണാനായില്ലെന്ന് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തില്‍ വിമര്‍ശനം.
ഐശ്വര്യ കേരള യാത്രയിലെ ആള്‍ക്കൂട്ടം കണ്ട് തെറ്റിദ്ധരിച്ചുവെന്നും ഘടകകക്ഷികളായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും ജനതാദളും പോയത് മുന്നണിക്ക് ക്ഷീണമായെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നടന്ന യു.ഡി.എഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണും വിട്ടുനിന്നു.
സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് ഹൈക്കമാന്‍ഡിനെ രേഖാമൂലം അറിയിച്ച സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി. കഴിഞ്ഞ യു.ഡി.എഫ് യോഗങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിബു ബേബി ജോണ്‍ വിട്ടുനിന്നത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മൂലമാണ് ചവറയില്‍ പരാജയപ്പെട്ടതെന്ന ആര്‍.എസ്.പിയുടെ വിമര്‍ശനം നിലനില്‍ക്കേയാണ് ഷിബു ബേബി ജോണ്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്ക് മതിയായ പിന്തുണ മുന്നണിയില്‍ നിന്ന് ലഭിച്ചില്ലെന്ന പരാതിയും ഷിബു ബേബി ജോണ്‍ ഉന്നയിക്കുന്നുണ്ട്.യു.ഡി.എഫിനുണ്ടായ തോല്‍വി വിശദമായി പഠിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ചെറുപാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് അപമാനിച്ചെന്നും സി.പി.എം ചെറുകക്ഷികളെ അടക്കം ജയിപ്പിച്ച് മന്ത്രിയാക്കിയത് കണ്ടുപഠിക്കേണ്ടതാണെന്നും സി.എം.പിയും ഫോര്‍വേഡ് ബ്ലോക്കും അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ചെയര്‍മാനെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഘടകകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ഭാരതീയ നാഷനല്‍ ജനതാദള്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."