മഅ്ദനിയെ മറക്കരുത് ! പ്രിയ സഹോദരങ്ങളെ !
ജനാബ് അബ്ദുന്നാസിര്‍ മഅ്ദനി കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി നിരന്തരപീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യം നമുക്കറിയാവുന്നതാണല്ലോ .
ഒരു പതിറ്റാണ്ടോളം നീണ്ട ജയില്‍ വാസാനന്തരം കോടതികള്‍ കുറ്റവിമുക്തനാക്കിയ അദ്ദേഹത്തെ ബാംഗ്ലൂരില്‍ മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലടക്കുകയായിരിന്നു. ഇപ്പോള്‍ അദ്ദേഹം ബഹു.സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച ജാമ്യത്തിലാണെങ്കിലും ബാംഗ്ലൂര്‍ സിറ്റി വിട്ടുപോകരുതെന്ന കര്‍ശന നിബന്ധനയിലാണുള്ളത്.
നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിയുടെ ചികിത്സ, അഭിഭാഷകര്‍ക്ക് ഭീമമായ ഫീസ് നല്‍കേണ്ടി വരുന്ന കേസ് നടപടികള്‍,ബാംഗ്ലൂര്‍ നഗരത്തിലെ താമസത്തിന്റെ ചിലവുകള്‍,തുടങ്ങിയ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ വിശുദ്ധ റമളാന്‍ മാസത്തില്‍ നടത്തുന്ന സാമ്പത്തീക സമാഹരണത്തിലൂടെയാണ് നടന്നുവരുന്നത്.
ആയതിനാല്‍ ഈ പുണ്യമാസത്തില്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തേയും പിന്തുണക്കലും സഹായിക്കലും പുണ്യകര്‍മ്മമായി കണ്ട് അദ്ദേഹത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും കഴിയുന്നത്ര സഹായങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന അക്കൗണ്ട് നമ്പരില്‍ അയച്ച് കൊടുക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
(പ്രസിഡന്റ്,സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ)
പെഫ്ര. കെ.ആലികുട്ടിമുസ്ലിയാര്‍
(ജനറല്‍ സെക്രട്ടറി,സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ)
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍
(കോഴിക്കോട് ഖാളി)
സംഭാവനകള്‍ അയക്കേണ്ടത്
UMAR MUKTHAR &ABDUL HAMEED MOULAVI
A/C NO:25600110147061
UCO BANK KARUNAGAPPALLY BRANCH
IFSC CODE :UCBA0002560
സലാഹുദ്ദീന്‍ അയ്യൂബി (കോഓഡിനേറ്റര്‍മഅ്ദനിയുടെ മകന്‍) 9037 066 005 )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."