HOME
DETAILS
MAL
ഭൂമിയില്ലാത്തവര്‍ക്കെല്ലാം ഭൂമി
backup
May 29 2021 | 04:05 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വികസന, ജനക്ഷേമ പരിപാടികള്‍ എണ്ണിപ്പറഞ്ഞും കൊവിഡ് കാരണമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ മുന്നിലുണ്ടെന്ന് തുറന്നു സമ്മതിച്ചും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യനയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിച്ചു.
ഭൂമിയില്ലാത്തവര്‍ക്കെല്ലാം ഭൂമി നല്‍കി അടുത്ത അഞ്ചുവര്‍ഷത്തിനിടയില്‍ ഭൂരഹിതരില്ലാത്ത കേരളം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കൈയേറ്റക്കാര്‍ അനധികൃതമായി കൈവശംവച്ച സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. അര്‍ഹരായ എല്ലാ ഭൂരഹിതര്‍ക്കും പട്ടയം നല്‍കും.
പിണറായി സര്‍ക്കാരിന്റെ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധിയാണെന്നും സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ജനാധിപത്യം, മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം നടത്തും. സമൂഹത്തില്‍ വിവേചനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നയം.
ഗുരുതര പ്രതിസന്ധിക്കിടയിലും കൊവിഡിനെ പ്രതിരോധിക്കാനായി. അസമത്വം ഇല്ലാതാക്കും. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ്, പാര്‍ലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണന്‍, നിയമസഭാ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒന്‍പതു മണിക്കാരംഭിച്ച നയപ്രഖ്യാപനപ്രസംഗം ഒരു മണിക്കൂര്‍ 56 മിനുട്ട് നീണ്ടുനിന്നു.
ആരോഗ്യമേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി
പാവപ്പെട്ടവര്‍ക്ക് വൈഫൈ സൗജന്യം
താഴേത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നയപരിപാടികള്‍ തുടരും
സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളും സ്മാര്‍ട്ട് കൃഷിഭവനുകളാക്കും
കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തും
കര്‍ഷകര്‍ക്കുള്ള വെറ്ററിനറി സേവനങ്ങള്‍ക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തും
യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോ- ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിക്കും
പാഡി കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കും
പാലക്കാട് മാതൃകയില്‍ രണ്ട് ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കും
കേരളത്തിലെ നവോത്ഥാന നായകരുടെ പേരില്‍ ജില്ലകളില്‍ ഒന്നുവീതം കള്‍ചറല്‍ കോംപ്ലക്‌സുകള്‍
കേരള കള്‍ചറല്‍ മ്യൂസിയം സ്ഥാപിക്കും
സാംസ്‌കാരിക പരിപാടികള്‍ക്കായി പ്രാദേശിക സാംസ്‌കാരിക കേന്ദ്രങ്ങളൊരുക്കും
അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍
മൊബൈല്‍ റേഷന്‍ കടകള്‍ കൂടുതല്‍ വ്യാപിപ്പിക്കും
മുതലപ്പൊഴി, ചെല്ലാനം ഹാര്‍ബറുകര്‍ ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും
സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കും
കലാപ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍, പ്രകടന- നാടക കലാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള സഹകരണ സംഘം രൂപീകരിക്കും
എല്ലാ ജില്ലകളിലും സഹകരണ ചന്തകള്‍
എല്ലാ വില്ലേജ് ഓഫിസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫിസാക്കും
കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ ഓണ്‍ലൈനാക്കും
എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കും
സൈബര്‍ കുറ്റകൃത്യ വിഭാഗവും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും പൊലിസില്‍ ആരംഭിക്കും
1,000 ഗുണഭോക്താക്കള്‍ക്ക് ഗൃഹശ്രീ ഭവനനിര്‍മാണ പദ്ധി
തുടര്‍ച്ചയായ വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍ക്കും മെഡിക്കല്‍ കോളജുകളില്‍ ചികിത്സയിലുള്ളവര്‍ക്കും വാടകയ്ക്ക് താമസസൗകര്യം
സതിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ ലോകോത്തര ടോയ്‌ലെറ്റ് പദ്ധതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."