HOME
DETAILS
MAL
ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു
backup
May 28 2022 | 17:05 PM
ആലപ്പുഴ: ഗാനമേളയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഗായകന്‍ ഇടവ ബഷീര്‍ (78)അന്തരിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഓര്‍ക്കെസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പാതിരപ്പള്ളിയിലെ ആഘോഷവേദിയില്‍നിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും അല്‍പസമയത്തിനുശേഷം മരിച്ചു.
രഘുവംശം എന്ന ചിത്രത്തില്‍ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ ആദ്യ ചലച്ചിത്ര ഗാനം പാടി. തിരുവനന്തപുരം ഇടവ സ്വദേശിയാണ്. കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്‌നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കല്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."