HOME
DETAILS
MAL
ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ചിറ്റയം ഗോപകുമാര്‍
backup
May 30 2021 | 13:05 PM
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. സിപിഐയുടെ അംഗവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക. നിലവില്‍ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. അംഗബലം അനുസരിച്ച്, അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി തന്നെ ജയിക്കാനാണ് സാധ്യത. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള തീയതി.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എം.ബി രാജേഷ് 96 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥ് 40 വോട്ടുകളാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."