സസ്യാഹാരം, മാംസാഹാരം വൈരുധ്യങ്ങളിലെ പൊരുത്തങ്ങള്‍
ഫായിസ് വാഫി അമ്പലവയല്‍
മനുഷ്യന് ജീവിക്കാന്‍ ആവശ്യമായ ഊര്‍ജമാണ് ഭക്ഷണം. മനുഷ്യനെപ്പോലെ ജീവനുള്ള സകല ജീവജാലങ്ങള്‍ക്കും ഭക്ഷണം അനിവാര്യമാണ്. സസ്യങ്ങള്‍ മുതല്‍ മനുഷ്യന്‍ വരെയുള്ള എല്ലാ ജീവജാലങ്ങളും ഭക്ഷണക്രമം കൃത്യമായി പാലിക്കുന്നവയുമാണ്. ഓരോ ജീവജാലങ്ങളുടെയും നിര്‍മിതിക്കനുസൃതമായ ഭക്ഷണവും ഘടനയും ഊര്‍ജസംരക്ഷണവും അത്ഭുതം നിറഞ്ഞവയാണ്. ഊര്‍ജം എന്നതില്‍നിന്നും വിഭിന്നമായി സംസ്‌കാരത്തിന്റെ ഭാഗമായും ആചാരങ്ങളുടെ ഭാഗമായും ഭക്ഷണക്രമം നിലനില്‍ക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പല സംസ്‌കാരങ്ങളും രൂപപ്പെടാനുള്ള കാരണം പോലും ഭക്ഷണമാണ്. അതിപുരാതന കാലത്ത് ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് സ്ഥിരമായ വാസസ്ഥലം ഇല്ലാതെ പലായനം ചെയ്ത് നടന്നിരുന്ന മനുഷ്യവര്‍ഗം ഭക്ഷണത്തിന്റെ സ്രോതസ് അനുസരിച്ച് ജീവിക്കാന്‍ പഠിക്കുന്നിടത്താണ് പുതിയ സംസ്‌കാരങ്ങള്‍ ഉïാകുന്നത്. കാട്ടുതീയിലൂടെ ഉïായ വേവിച്ച ഭക്ഷണസുഖവും കൃഷിയുടെ കïുപിടിത്തവും മനുഷ്യനെ ജീവിക്കാന്‍ പഠിപ്പിച്ചു. സ്ഥിരമായി ഒരിടത്ത് താമസിക്കാനും മനുഷ്യനെ സഹായിച്ചത് ഭക്ഷണത്തിന്റെ കïുപിടിത്തം തന്നെ തന്നെയാണ്.
പുരാതനകാലം മുതല്‍ തന്നെ മനുഷ്യജീവിതത്തെ സ്വാധീനിച്ച ഭക്ഷണക്രമം അത്ഭുതപ്പെടുത്തുന്നതാണ്. മധ്യകാല ലോകവും ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ ഉïാക്കി. ജീവിക്കാനായി ഭക്ഷണം കഴിക്കുന്നവരില്‍നിന്ന് ഭക്ഷണം കഴിക്കാനായി ജീവിക്കുന്ന സംസ്‌കാരത്തിലേക്ക് ആധുനികലോകം മനുഷ്യരെ എത്തിച്ചു. സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി ഭക്ഷണക്രമങ്ങള്‍ വരെ രൂപപ്പെട്ടു.
സസ്യങ്ങളുടെ ഭക്ഷണക്രമം
മനുഷ്യരെ പോലെ തന്നെ അല്ലെങ്കില്‍ മനുഷ്യനേക്കാള്‍ കൃത്യമായ ഭക്ഷണരീതിയാണ് സസ്യങ്ങളുടേത്. ഭക്ഷണശൃംഖലയിലെ പ്രധാന കണ്ണിയാണ് സസ്യങ്ങള്‍. സൂര്യപ്രകാശത്തെ സ്വീകരിക്കാനും കൃത്യമായ രീതിയില്‍ പ്രത്യുല്‍പാദന രീതിയും സസ്യങ്ങള്‍ നിര്‍വഹിക്കുന്നു. സസ്യങ്ങളെ സംബന്ധിച്ച പഠനം ആദിമമനുഷ്യന്റെ കാലത്തുതന്നെ ആരംഭിച്ചിട്ടുï്. ആഹാര യോഗ്യമായവയുടെയും വിഷകരമായവയുടെയും മരുന്നായി ഉപയോഗിക്കാവുന്നവയുടെയും അന്വേഷണം മനുഷ്യനെ അന്ന് സസ്യശാസ്ത്രത്തില്‍ എത്തിച്ചു. കാലക്രമത്തില്‍ സസ്യശാസ്ത്രം വലിയ ശാസ്ത്രശാഖയായി വളര്‍ന്നു.
രïു തരത്തിലുള്ള സസ്യങ്ങള്‍ ആണ് ഭൂമിയില്‍ നിലവിലുള്ളത്. കാള്‍ലിനേയസ് ആണ് ആദ്യമായി സസ്യങ്ങളെ വര്‍ഗീകരിച്ചത്. പുഷ്പിക്കുന്ന സസ്യങ്ങളും പുഷ്പിക്കാത്ത സസ്യങ്ങളും. പുഷ്പിക്കുന്ന സസ്യങ്ങള്‍, അഥവാ സപുഷ്പി. സപുഷ്പി എന്നാല്‍ എന്നാല്‍ അധികം ഉയരത്തിലല്ലാതെ വളരുന്ന വിവിധങ്ങളായി പുഷ്പിക്കുന്ന സസ്യങ്ങളാണ്. വിശ്രുതമായ രീതിയില്‍ വിത്ത് ഉല്‍പാദിപ്പിക്കുന്ന തരം സസ്യങ്ങളാണിവ. ഇത്തരത്തിലുള്ള സസ്യങ്ങള്‍ ഉള്ളില്‍ വിത്തുകളുള്ള പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. പഴങ്ങള്‍ക്കുള്ളിലൂടെയുള്ള വിത്തുകളിലൂടെയാണ് ഇവയുടെ വിതരണം. അണ്ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട് ഇലകളുടെ ഉപരിതലത്തിലായി പഴങ്ങള്‍ വളരുന്ന തരത്തിലുള്ളതാണ് ഇത്തരം സസ്യങ്ങളുടെ പ്രത്യുല്‍പാദനം. പുഷ്പിക്കാത്ത സസ്യങ്ങള്‍, അഥവാ അപുഷ്പി-ക്രിപ്റ്റംഗസ് എന്ന സസ്യവിഭാഗത്തില്‍പ്പെടുന്നവയാണ്. ഇവയുടെ പ്രത്യുല്‍പാദന രീതി അജ്ഞാതമാണ്. അജ്ഞാതമെങ്കിലും പ്രത്യുല്‍പാദന രീതി കൃത്യമായി നടക്കുന്ന സസ്യവിഭാഗം തന്നെയാണിത്. നനവുള്ളിടത്ത് വളരുന്ന പായലുകളെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.
ചുരുക്കത്തില്‍ ഹരിതസസ്യങ്ങള്‍ അവയ്ക്കാവശ്യമായ ഊര്‍ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്ന് പ്രകാശ സംശ്ലേഷണം വഴിയാണ്. ഭക്ഷ്യശൃംഖലയില്‍ ഉല്‍പാദകരമായി നിലനിന്നുകൊï് ഇവ സൗരോര്‍ജത്തെ രാസോര്‍ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. സസ്യങ്ങളുടെ ഭക്ഷണരീതി ഇത്തരത്തിലാണ്. ജീവനുള്ളവയെ കൊന്നു തിന്നരുതെന്ന ഭക്ഷണസിദ്ധാന്തത്തെ വ്യക്തമായി മനസിലാക്കാന്‍ സസ്യങ്ങളുടെ ഭക്ഷണരീതി ഉപകരിക്കും.
ഭക്ഷ്യശൃംഖല
പ്രകൃതിയുടെ കൃത്യമായ ക്രമമാണ് ഭക്ഷ്യശൃംഖല. ഒരു ആവാസവ്യവസ്ഥയില്‍ ജീവികള്‍ പരസ്പരം ഭക്ഷിച്ചും ഭക്ഷിക്കപ്പെട്ടും ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ആഹാരശൃംഖലയും തുടങ്ങുന്നത് ഉല്‍പാദക ജീവജാലങ്ങളില്‍ നിന്നാണ്. ഉല്‍പാദകര്‍ സൂര്യനില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് ആ ഊര്‍ജങ്ങളില്‍ മാറ്റം വരുത്തി മറ്റൊന്നിനു കൈമാറുന്നു. ഈ പ്രവര്‍ത്തനത്തെയാണ് ഭക്ഷ്യശൃംഖല എന്നു പറയുന്നത്. ഉല്‍പാദകര്‍ക്ക് ഉദാഹരണമാണ് സസ്യങ്ങള്‍.
ഒരു ജൈവവ്യവസ്ഥയില്‍നിന്ന് സ്പീഷസ് ചെയ്യാന്‍ ഊര്‍ജത്തിന്റെ പാത പിന്തുടരുന്നു. സൂര്യനില്‍ നിന്നാണ് എല്ലാ ശൃംഖലകളും ആരംഭിക്കുന്നത്. ആ ഊര്‍ജം ഒരു ജീവജാലത്തില്‍നിന്ന് അടുത്ത ജീവജാലത്തിലേക്ക് നീങ്ങുന്നു. കൃത്യമായ പ്രകൃതിയുടെ രീതിയാണ് ആഹാരശൃംഖല.
സസ്യാഹാരവും മാംസാഹാരവും
ആരോഗ്യപരമായും ശാസ്ത്രപരമായും സസ്യാഹാരവും മാംസാഹാരവും മനുഷ്യനു ഭക്ഷണം തന്നെയാണ്. സസ്യങ്ങളില്‍ വിഷച്ചെടികള്‍ വര്‍ജിക്കുന്നതു പോലെ തന്നെ മാംസങ്ങളില്‍ ആരോഗ്യപ്രശ്‌നമുïാക്കുന്നവയെ വര്‍ജിക്കണമെന്ന് മാത്രം. മാംസാഹാരികളെ നികൃഷ്ടരായി ചിത്രീകരിക്കുന്ന പ്രവണത ആധുനിക ലോകത്തുï്. പുവര്‍ വെജിറ്റേറിയന്‍ ഭക്ഷണരീതികളെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഇനിയും അവസാനിച്ചിട്ടില്ലാത്ത വരേണ്യത മാത്രമാണ്. തന്നെ തിന്നാനെത്തുന്ന ക്രൂരനായ സിംഹത്തെ മാന്‍ കാണുന്ന അതേ ഭയപ്പാടോടെ തന്നെയാണ് മാന്‍ തിന്നുന്ന പുല്ലുകളും സസ്യങ്ങളും മാനിനെ കാണുന്നതെന്ന് ചുരുക്കം.
ജീവനുള്ളവയെ കൊന്നു തിന്നുന്നത് ഹിംസയായി കണക്കാക്കാമെങ്കില്‍ സസ്യാഹാരവും ഹിംസ തന്നെയാണ്.
മനുഷ്യശരീരത്തിന്റെ ഘടനയനുസരിച്ചുള്ള സസ്യാഹാരവും മാംസാഹാരവും പ്രോത്സാഹിപ്പിക്കപ്പെടേïത് തന്നെയാണ്.
ഭക്ഷണങ്ങളിലെ മതാതിര്‍ത്തി
ഇസ്‌ലാമില്‍ പന്നിമാംസം നിഷിദ്ധമാണ്. 'ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഇവ മാത്രമാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്' (ഖുര്‍ആന്‍ 16:33). ഇസ്‌ലാംമത വിശ്വാസപ്രകാരം പാടില്ല എന്നതിനുള്ള കാരണം പ്രധാനമായും ഖുര്‍ആനിക വചനം തന്നെയാണ്. പന്നിയുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്നതും പന്നിയുടെ ഭക്ഷണരീതി മാംസത്തിലുïാക്കുന്ന പ്രശ്‌നങ്ങളുമെല്ലാം കണക്കിലെടുത്തുള്ള ശാസ്ത്രപഠനവും ചേര്‍ത്തു വായിക്കപ്പെടേïതുï്. ക്രിസ്ത്യാനികളിലും പന്നിമാംസം നിഷിദ്ധമാണെന്ന് കാണാമെങ്കിലും വ്യാപകമായ ഭക്ഷണരീതിയായി പന്നിമാംസം ഉപയോഗിക്കുന്നവരും ക്രിസ്ത്യാനികള്‍ തന്നെയാണ്. 'പന്നി കുളമ്പ് പിളര്‍ന്നതെങ്കിലും അതു നിങ്ങള്‍ക്ക് നിഷിദ്ധം. ഇവയുടെ മാംസം തിന്നരുത്, പിണം തൊടുകയുമരുത്.'
ഹൈന്ദവ സംസ്‌കാരത്തില്‍ മാംസഭക്ഷണം നിഷിദ്ധമായി കണക്കാക്കിയ ഉന്നതജാതിക്കാരെ കാണാനാവും. വരേണ്യവര്‍ഗത്തിന്റെ അയിത്തത്തിന്റെ ഭാഗമായി വായിക്കപ്പെടേï ഭക്ഷ്യസമ്പ്രദായമാണത്. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ തന്നെ മാംസാഹാരികളായ ദേവന്മാരെ കാണാനാവുന്നത് മതവിശ്വാസ പ്രകാരമുള്ള ഭക്ഷണ സംസ്‌കാരമല്ല ഹിന്ദുക്കള്‍ പിന്തുടരുന്നത് എന്നതാണ്.
ആരോഗ്യവും ഫാസിസവും
ആരോഗ്യവും ഭക്ഷണരീതിയും ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ മുഖ്യ പങ്കുകാരനാവുന്നത് സസ്യാഹാരമായിരിക്കും. ഒക്ടോബര്‍ 1 ലോക സസ്യാഹാര ദിനമായി ആചരിക്കുന്നതുപോലും അതുകൊïാണ്. നോണ്‍വെജ് ഭക്ഷണത്തിന്റെയും വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെയും ഗുണനിലവാരം അളന്നാല്‍ രïിനും അതിന്റേതായ ഗുണമുïെന്നു പറയാന്‍ സാധിക്കും. അതുകൊïുതന്നെ ഭക്ഷണരീതിയില്‍ രïും കടന്നുവരുന്നു. സസ്യാഹാരികളേക്കാളധികം മാംസാഹാരികളാണെന്നു മാത്രം.
2014ലെ മീറ്റ് അറ്റ്‌ലസ് ഓഫ് ഫ്രï്‌സ് ഓഫ് എര്‍ത്ത്, ഹെന്റിക് ബോള്‍ ഫൗïേഷന്റെ കണക്കുപ്രകാരം ലോകത്തിലെ ഒരു ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് വ്യത്യസ്ത കാരണങ്ങളാല്‍ സസ്യാഹാരികളായുള്ളത്. അതില്‍തന്നെ പാല്‍, ചീസ്, മുട്ട തുടങ്ങിയ ആഹാരരീതികള്‍ ഉപയോഗിക്കുന്നവരും ഏറെയുï്. യു.എസില്‍ നാലു ശതമാനം പുരുഷന്മാരും ഏഴു ശതമാനം സ്ത്രീകളും മാത്രമാണ് സ്യഭുക്കുകള്‍. ഇന്ത്യയില്‍ ഏതാï് 30 ശതമാനം പേര്‍ മാത്രമേ സമ്പൂര്‍ണ വെജിറ്റേറിയന്മാര്‍ ഉള്ളൂ എന്നാണു കണക്ക്. ലോകമെമ്പാടും സസ്യഭുക്കുകള്‍ ആകെ 375 ദശലക്ഷം മാത്രമാണ്.
ഇന്ത്യയെ മാത്രം കണക്കിലെടുത്താല്‍ തന്നെ 70 ശതമാനവും മാംസഭുക്കുകളാണ്. സസ്യാഹാരം മാത്രം നിര്‍ദേശിക്കുന്നതിലൂടെ മാംസാഹാരത്തില്‍ നിന്നുള്ള പോഷകക്കുറവും മറ്റും ആരോഗ്യദായകമായ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നു. നോണ്‍വെജ് പ്രോട്ടീനുകളുടെ പ്രധാന ഉറവിടമാണ്. നോണ്‍വെജ് കഴിക്കാത്തവര്‍ക്ക് പ്രോട്ടീന്‍ ഉള്‍പ്പെടെയുളള ചില പോഷകങ്ങളുടെ കുറവു വരുമെന്നതും ശ്രദ്ധിക്കേï കാര്യമാണ്. അത്തരം പ്രോട്ടീനുകളുടെ കുറവ് ഒരുപരിധിവരെ ലഘൂകരിക്കാനുള്ള ഭക്ഷണരീതിയും സസ്യാഹാരത്തിലുണ്ട്.
നോണ്‍വെജ് ഗുണം നല്‍കുന്ന വെജ് ഭക്ഷണങ്ങള്‍
ബ്രൊക്കോളി ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. ഇലക്കറികളുടെ കൂട്ടത്തില്‍പെടുത്താവുന്ന ഇത് ഈ ഗുണങ്ങള്‍ക്കു പുറമെ ധാരാളം പ്രോട്ടീന്‍ അടങ്ങിramയതുമാണ്. ഒരു കപ്പ് ബ്രൊക്കോളിയില്‍ ആറു ഗ്രാം പ്രോട്ടീനുï്. ദിവസവും വേï കാത്സ്യത്തിന്റെ 30 ശതമാനം നല്‍കാന്‍ ഒരു കപ്പ് ബ്രൊക്കോളിക്കാകും. ഇത് സാലഡുകളിലും മറ്റും ഉപയോഗിക്കാവുന്ന മികച്ചൊരു ഭക്ഷണമാണ്. പയര്‍, കടല, പരിപ്പ് വര്‍ഗങ്ങള്‍ നോണ്‍വെജ് ഭക്ഷണത്തിന്റെ ഗുണം നല്‍കുന്നവയാണ്. ഇവ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഒരു കപ്പ് വേവിച്ച കടലയില്‍ 16 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുï്. ഒരു കപ്പ് പരിപ്പില്‍ 19 ഗ്രാം പ്രോട്ടീനും 15 ഗ്രാം നാരുകളുമുï്. നോണ്‍വെജ് ഭക്ഷണം കഴിക്കാത്തവര്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കും. നോണ്‍വെജ് കഴിക്കാത്തവര്‍ക്ക് ഇതു ഗുണം നല്‍കും. കൂണ്‍ പോലുള്ളവ ഇറച്ചിയുടെ ഗുണം നല്‍കുന്ന ഭക്ഷണ വസ്തുവാണ്. ടോഫു, പനീര്‍ പോലുള്ളവ നോണ്‍വെജ് ഗുണങ്ങള്‍ നല്‍കുന്നു. ഒരു കപ്പ് ടോഫുവില്‍ 10 ഗ്രാം പ്രോട്ടീനുï്. പാല്‍, തൈര് പോലുള്ളവയെല്ലാം തന്നെ പ്രോട്ടീന്‍, കാത്സ്യം എന്നിവകൊï് സമ്പുഷ്ടമാണ്. ഇനി അനിമല്‍ പ്രോട്ടീന്‍ തീരെ ഉപയോഗിക്കാത്തവരാണെങ്കില്‍ സോയ പോലുള്ളവ ഉപയോഗിക്കാം. ഇവയിലും പ്രോട്ടീന്‍ അടങ്ങിയിട്ടുï്. മത്തന്‍കുരു പോലുള്ള സീഡുകള്‍, നട്‌സ് എന്നിവയെല്ലാം നോണ്‍വെജ് ഗുണങ്ങള്‍ അടങ്ങിയവയാണ്. ഇവയില്‍ പ്രോട്ടീനു പുറമെ സിങ്കും അടങ്ങിയിട്ടുï്. പൊതുവെ സിങ്ക് കടല്‍ വിഭവങ്ങളിലും ചില മാംസങ്ങളിലും അടങ്ങിയിട്ടുള്ളതാണ്. ഇവ കഴിക്കാത്തവര്‍ക്ക് സീഡുകളും നട്‌സുമെല്ലാം കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്നു. അയേണ്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം എന്നിവയും മത്തന്‍കുരു പോലുള്ളവയില്‍ അടങ്ങിയിട്ടുï്.
ആയുര്‍വേദ സസ്യമായ ശതാവരി പല രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. ഇതു നോണ്‍വെജ് വിഭവങ്ങള്‍ക്കു പകരംവയ്ക്കാവുന്ന ഒന്നുകൂടിയാണ്. ഒരു കപ്പ് ശതാവരിയില്‍ 56 ഗ്രാം പ്രോട്ടീനുകള്‍, വൈറ്റമിന്‍ ബി, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുï്. ഇതുപോലെ ചീര പോലുള്ള ഇലക്കറികളും നോണ്‍വെജിലുള്ള പല ഗുണങ്ങളും നല്‍കുന്നവയാണ്. ഒരു കപ്പ് ചീരയില്‍ അഞ്ചു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുï്. ഇതില്‍ ധാരാളം കാത്സ്യവുമുï്.
അഥവാ മാംസാഹാരികളല്ലെങ്കില്‍ മാംസങ്ങളില്‍ നിന്നുള്ള ഊര്‍ജത്തിനു പകരമായി കൃത്യമായ അളവില്‍ ഇത്തരം സസ്യാഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ആരോഗ്യ സംബന്ധമായി മനസിലാകുന്നത്. മാംസാഹാരവും സസ്യാഹാരവും ഗുണത്തിലും ദോഷത്തിലും തുല്യമായിരിക്കെ മറ്റു കാരണങ്ങള്‍കൊï് ഭക്ഷണരീതി നിര്‍വചിക്കപ്പെടുന്നത് വിഷമകരം തന്നെയാണ്. ഇന്ത്യയില്‍ പല കാരണങ്ങളാലും അത്തരം വേര്‍തിരിവുകള്‍ക്കു വേദിയുïാകാറുï്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഹിന്ദുവോട്ട് ലക്ഷ്യമാക്കി ഗോവധ നിരോധനം നെഹ്‌റു മന്ത്രിസഭയുടെ കാലം മുതല്‍ തങ്ങളുടെ അജïയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്ന് ഓഷോ രജനീഷ് 'ഞാന്‍ എന്തുകൊï് ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ല' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുï്. അക്കാദമിക് രംഗത്തെ ചില ചരിത്രകാരന്മാര്‍ തന്നെ ഹിന്ദുമതവും വേദങ്ങളും മാംസഭക്ഷണവും കൂടിക്കുഴഞ്ഞു കിടക്കുന്നതിന്റെ നിഷേധിക്കാനാവാത്ത നിരവധി തെളിവുകളുമായി രംഗത്തുവന്നിട്ടുï്.
അതിലൊന്നാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ ദില്ലി സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവിയും പ്രശസ്ത ചരിത്രകാരനുമായ അനിരുദ്ധ് ദേശ് പാണ്ഡെ എഴുതിയ ലേഖനം.
'ലോകത്തെ എല്ലാ സമൂഹങ്ങളിലും ആയുര്‍വേദവും സസ്യാഹാരവും ധ്യാനവും ഒക്കെ വ്യത്യസ്ത രൂപങ്ങളില്‍ നിലനിന്നിരുന്നു എന്നതിനു നിരവധി തെളിവുകള്‍ ഉï്'' എന്നു പറയുന്ന അദ്ദേഹം 'മനുഷ്യന്റെ ആഹാര ചികിത്സാ രീതികള്‍ അവര്‍ ജനിച്ചുവീഴുന്ന ഭൂമിശാസ്ത്ര കാലാവസ്ഥാ വംശീയ പശ്ചാത്തലത്തിലാണ് നിശ്ചയിക്കപ്പെടുന്നത്' എന്നു വ്യക്തമായി പറയുന്നുï്. ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ അഷ്ടാംഗ ഹൃദയം ബുദ്ധമത ഗ്രന്ഥം ആണെങ്കിലും ചാരക സംഹിതയോ സുശ്രുത സംഹിതയോ ഒന്നും മാംസാഹാരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പല അസുഖങ്ങള്‍ക്കും ചികിത്സയായി നിര്‍ദേശിക്കുകയും ചെയ്തിട്ടുïെന്നും ദേശ് പാണ്ഡെ ചൂïിക്കാണിക്കുന്നു.
അജമാംസ രസായനം തുടങ്ങി മാംസാഹാരങ്ങളില്‍നിന്ന് തന്നെ ആയുര്‍വേദ മരുന്നുകള്‍ ഉïാക്കുന്ന കാലത്ത് ഭക്ഷണരീതിയിലെ ആരോഗ്യം കൃത്യമായി മനസിലാക്കുന്നവര്‍ക്ക് ഈ ഫാസിസവും തിരിച്ചറിയാവുന്നതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."