പൂപ്പാറ കൂട്ടബലാത്സംഗ കേസ്: രണ്ടു പേര് കൂടി തമിഴ്നാട്ടില്‍ അറസ്റ്റില്‍
ഇടുക്കി: പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേരെക്കൂടി ശാന്തന്‍പാറ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിനു ശേഷം തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടവരാണ് കസ്റ്റഡിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ബംഗാള്‍ സ്വദേശികളും പൊലിസ് കസ്റ്റഡിയിലുണ്ട്.
ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് കഴിഞ്ഞ ദിവസം പീഡിപ്പിക്കപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
തേയിലത്തോട്ടത്തില്‍വെച്ച് ആണ്‍സുഹൃത്ത് മദ്യപിച്ചിരുന്നു. ആ സമയത്ത് സ്ഥലത്തെത്തിയ ആറുപേര്‍ ആണ്‍സുഹൃത്തിനെ അടിച്ചോടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചഴിച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബഹളം വെച്ച് ആളെ കൂട്ടി എത്തുമ്പോഴേക്കും അക്രമികള്‍ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."