HOME
DETAILS
MAL
പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; ഡല്‍ഹിയില്‍ ഗര്‍ഭിണിയെ അയല്‍വാസി വെടിവെച്ചുകൊന്നു
backup
April 10 2023 | 07:04 AM
ന്യൂഡല്‍ഹി: ഡല്‍ഹി സിരാസ്പുരില്‍ അയല്‍വാസിയുടെ വെടിയേറ്റ് ഗര്‍ഭിണി മരിച്ചു. ഡല്‍ഹി സ്വദേശിയായ രഞ്ജു(30) ആണ് മരിച്ചത്. സംഭവത്തില്‍ രഞ്ജുവിന്റെ അയല്‍വാസിയായ ഹരീഷിനെയും തോക്കിന്റെ ഉടമസ്ഥനായ ഇയാളുടെ സുഹൃത്ത് അമിത്തിനെയും പൊലിസ് അറസ്റ്റു ചെയ്തു.
വെടിയേറ്റ് ഗര്‍ഭം അലസിയ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നത്. തന്റെ മകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഹരീഷ് നടത്തിയ ഡിജെ പാര്‍ട്ടിയാണ് സംഭവത്തിലേക്ക് വഴിവെച്ചത്. ശബ്ദം കേട്ട് ബാല്‍ക്കണിയിലേക്ക് വന്ന രഞ്ജു ഹരീഷിനോട് പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോപാകുലനായ ഹരീഷ് തന്റെ സുഹൃത്ത് അമിത്തിന്റെ കയ്യില്‍ നിന്നും തോക്ക് വാങ്ങി വെടിയുതിര്‍ക്കുകയായിരുന്നു.
ബിഹാര്‍ സ്വദേശിയായ രഞ്ജുവും ഭര്‍ത്താവും ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."